പാരീസ്: ഫ്രാന്‍സില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ കുത്തിക്കൊന്നു. പോലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറിയ ആളാണ് വനിതാ പോലീസിനെ കഠാര ഉപയോഗിച്ച് കുത്തിക്കൊന്നത്. സംഭവം ഭീകരാക്രമണമാണെന്നാണ് സൂചന.
ഫ്രാന്‍സിലെ നാന്റസിലെ പോലീസ് സ്‌റ്റേഷനിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. അക്രമിയുടെ കഠാര ആക്രമണത്തില്‍ പോലീസ് സ്‌റ്റേഷനിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
പോലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറിയ പ്രതി വനിതാ പോലീസ് ഉദ്യോഗസ്ഥയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സ്റ്റേഷനിലുള്ള മറ്റ് പോലീസുകാര്‍ ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കയ്യിലുണ്ടായിരുന്ന കഠാര ഉപയോഗിച്ച് ഇയാള്‍ വനിതാ പോലീസിനെ തുടര്‍ച്ചയായി കുത്തുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് പോലീസുകാര്‍ക്ക് പരിക്കേറ്റത്.
Post Your Comments