ഉത്തർപ്രദേശ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയത് ആശങ്ക വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ഇത് വെള്ളത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി പ്രശാന്ത് ഗര്‍ഗാവ ഇക്കാര്യം അറിയിച്ചത്.
read also: രാജ്യത്തെ കോവിഡ് സാഹചര്യം കൂടുതല്‍ വഷളാക്കിയത് ആന്റിബയോട്ടിക്കുകളുടെ ഉപയോഗമെന്ന് ഐ സി എം ആര്‍
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം, വെള്ളത്തിലൂടെ കോവിഡ് വ്യാപനത്തിനുള്ള സാധ്യതയില്ലെന്ന് പ്രശാന്ത് ഗര്‍ഗാവ ചൂണ്ടിക്കാട്ടി. കൂടാതെ വെള്ളത്തിന്റെ നിറം, പി.എച്ച് ലെവല്‍, ഓക്സിജന്‍ അളവ് എന്നിവ പരിശോധിച്ചപ്പോള്‍ വലിയ മാറ്റം കണ്ടില്ലെന്നും നദിയുടെ ഒഴുക്ക് തൃപ്തികരമാണെന്നും യു.പി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം ആശിഷ് തിവാരി പറഞ്ഞു.
Post Your Comments