പട്ന: ഗംഗാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേരെ കാണാതായി. ഉമാനാഥ് ഘട്ടില്‍ നിന്ന് ദിയാറയിലേക്ക് പോകുകയായിരുന്ന 17 ഭക്തർ സഞ്ചരിച്ച ബോട്ട് ഗംഗയില്‍ മറിയുകയായിരുന്നു. ബീഹാറിലെ ബർഹ് പ്രദേശത്ത് ഞായറാഴ്ചയാണ് അപകടം ഉണ്ടായത്.
read also: ‘ലതിക മാപ്പുപറയണം, അറസ്റ്റ് ചെയ്യാൻ പോലീസ് ധൈര്യംകാട്ടണം’: കോണ്‍ഗ്രസ്
ദിയാറയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടതെന്നും ആറു പേരെ കാണാതായതായും 11 പേർ സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എസ്.ഡി.ആർ.എഫ്. സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായും തിരച്ചില്‍ തുടരുകയാണെന്നും ബർഹ് എസ്ഡിഎം ശുഭം കുമാർ വ്യക്തമാക്കി.
Post Your Comments