ഈ സീസൺ തന്റെ ഏറ്റവും നിർഭാഗ്യകരമായ സീസണാണെന്ന് ചെൽസി ഫോർവേഡ് തിമോ വെർണർ. ലൈപ്സിഗിൽ നിന്ന് ഒരുപാടു പ്രതീക്ഷയുമായി ഇംഗ്ലണ്ടിലെത്തിയ വെർണറിന് ആകെ 12 ഗോളുകൾ മാത്രമെ നേടാൻ കഴിഞ്ഞൊള്ളൂ. എന്നാൽ താൻ 27 ഗോളുകൾക്ക് വഴിയൊരുക്കിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഈ സീസൺ അത്ര മോശമാണെന്ന് പറയാനാകില്ലെന്നും വെർണർ കൂട്ടിച്ചേർത്തു.
12 ഗോൾ കൂടാതെ 15 അസിസ്റ്റും ഈ സീസണിൽ വെർണറിന് ഉണ്ടായിരുന്നു. അവസരങ്ങൾ ലഭിച്ചിട്ടും പന്ത് ലക്ഷ്യത്തിലെത്തിക്കാൻ കഴിയാത്തതാണ് വെർണറിന് വലിയ വിനയായത്. ടീമിൽ ഏറ്റവും കൂടുതൽ ഗോൾ കോണ്ട്രിബൂഷൻ തനിക്കാണെന്നും അതുകൊണ്ട് താൻ വളരെ മോശമാണെന്ന് പറയാനാകില്ലെന്നും വെർണർ പറഞ്ഞു. വെർണറിന് ചാമ്പ്യൻസ് ലീഗിൽ ആകെ ആറ് ഗോളുകളെ ഇത്തവണ നേടാനായുള്ളു.
Post Your Comments