കൊച്ചി : ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ നിലപാട് വ്യക്തമാക്കിയ നടൻ പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ഷാഫി പറമ്പിൽ എംഎൽഎ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാഫി പൃഥ്വിരാജിന് പിന്തുണ അറിയിച്ചിരിക്കുന്നത്.
”ക്യാമറക്ക് മുന്നിൽ നായകനാവാൻ അഭിനയ മികവ് വേണം. ജീവിതത്തിൽ നായകനാവാൻ നിലപാട് വേണം, അത് പറയാനുള്ള ധീരതയും, ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിന് പിന്തുണ”- ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞദിവസം പൃഥ്വിരാജിന് പിന്തുണയുമായി പ്രമുഖ താരങ്ങളും എത്തിയിരുന്നു. അതേസമയം, നടന്‍ ദേവന്‍ പൃഥ്വിയെ വിമര്‍ശിച്ച് രംഗത്തെത്തി. ദ്വീപിന് പിന്തുണയുമായി എത്തിയ പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, സലിംകുമാര്‍, ഹരിശ്രീ അശോകന്‍ എന്നിവര്‍ക്ക് വിവരവും വിവേകവും ഇല്ലെന്ന് ദേവന്‍ ആരോപിച്ചു.
Post Your Comments