ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്നൊക്കെ കേട്ടിട്ടില്ലേ അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ ദുരുപയോഗം കൊണ്ട് ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പുല്ലില്‍ നിന്നും ഭക്ഷണം പൊതിയാന്‍ സാധിക്കുന്ന ഒരു കവര്‍ കണ്ടെത്തിയരിക്കുന്നത്. ഡെന്‍മാര്‍ക്കിലെ ചില ശാസ്ത്രജ്ഞരാണ് ഇതിനു പിറകിൽ. ‘സിന്‍പ്രോപാക്ക്’ എന്നാണ് ഈ പദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്.
Also Read:ബഹ്റൈനിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് ഫേസ് മാസ്‌കില്‍
10 കിലോടണ്‍ ഡിസ്പോസിബിള്‍ പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം എട്ട് കിലോടണ്‍ പുല്‍നാര് കൊണ്ടുള്ള കവറുകള്‍ ഉപയോഗിക്കുന്നതിലൂടെ കാര്‍ബണ്‍ ഡൈഓക്സൈഡ് പുറം തള്ളുന്നത് 210 കിലോടണ്‍ ആയി കുറയ്ക്കാനാണ് ഗവേഷകര്‍ ലക്ഷ്യമിടുന്നത്. ഇത് ലോക സാഹചര്യത്തിൽ വലിയ മാറ്റം സൃഷ്ടിക്കാൻ ഇടയുണ്ട്.
പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പരിസ്ഥിതിയ്ക്ക് ദോഷമാകുന്ന സാഹചര്യത്തിൽ ഈ പദ്ധതി എല്ലാ ലോക രാജ്യങ്ങളും സ്വീകരിക്കേണ്ടതുണ്ട്.
Post Your Comments