ആലപ്പുഴ തണ്ണീർമുക്കം കട്ടച്ചിറയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീപിടിച്ചു. അഗ്നി സുരക്ഷാസേനയുടെ നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് പൂർണമായും തീ അണച്ചത്. ഇന്നലെ രാത്രിയോടെയാണ് തീപിടുത്തം ഉണ്ടായെങ്കിലും, ആദ്യ ഘട്ടത്തിൽ അഗ്നി സുരക്ഷാസേനയ്ക്ക് കരമാർഗം ഇവിടെ എത്തിച്ചേരുന്നത് വെല്ലുവിളി ഉയർത്തിയിരുന്നു. തകഴിയിൽ നിന്നും ജല മാർഗ്ഗം ഫ്ലോട്ടിംഗ് പമ്പ് എത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുലർച്ചെ മൂന്ന് മണിയോടെയാണ് തീയണച്ചത്.
ചേർത്തല നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾക്കാണ് തീ പടർന്നത്. അതേസമയം, ഔദ്യോഗികമായി സർക്കാർ സംവിധാനങ്ങളിലൂടെ എത്തിക്കുന്ന മാലിന്യമല്ല കത്തിയിരിക്കുന്നത്. പകരം സ്വകാര്യ വ്യക്തികൾ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച് കുഴികളും വെള്ളക്കെട്ടുകളും നികത്തുന്നതിനായി ഇട്ടിരുന്ന മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. അപ്രതീക്ഷിതമായി ഉണ്ടായ തീപിടുത്തം പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നിലവിൽ, പ്രദേശത്ത് വലിയ തോതിൽ പുക ഉയരുന്നുണ്ട്.
Also Read: മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാൻ ഗ്ലിസറിൻ
Post Your Comments