News

സര്‍ക്കാർ നിശ്ചയിച്ച വിലയില്‍ പിപിഇ കിറ്റുകളും മാസ്കും നല്‍കാനാകില്ല; നിര്‍മാതാക്കൾ

തിരുവനന്തപുരം : സര്‍ക്കാർ നിജപ്പെടുത്തിയ വിലയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് മെഡിക്കൽ ഉപകരണ നിര്‍മാതാക്കളും സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷനും രംഗത്ത്. സര്‍ക്കാർ വില നിജപ്പെടുത്തിയതോടെ ഗുണമേന്മയുള്ള പിപിഇ കിറ്റിനും മാസ്കുകള്‍ക്കും ക്ഷാമം നേരിട്ടുതുടങ്ങി. ഈ വിലയില്‍ ഗുണമേന്മയുള്ള പിപിഇ കിറ്റുകളും മാസ്കും നല്‍കാനാകില്ലെന്നും മെഡിക്കൽ ഉപകരണ നിര്‍മാതാക്കൾ പറഞ്ഞു.

വൈറസിനേയും ബാക്ടീരിയയേയും പുറന്തള്ളുന്ന തരത്തിൽ, തുണി ഉൾപ്പെടുത്താതെയാണ് നിലവാരമുള്ള പിപിഇ കിറ്റിന്റെ നിര്‍മാണം. 70 ജി എസ് എം മുതൽ 90 ജി എസ് എം വരെ ഉള്ളതാണ് നിലവാരമുളള പിപിഇ കിറ്റ്. രോഗികളെ പരിശോധിക്കുന്ന ഡോക്ടര്‍മാരടക്കം ഉപയോഗിക്കുന്നത് ഇവയാണ്. എന്നാല്‍ വില നിയന്ത്രണം വന്നതിൽ പിന്നെ ഇത്തരം പിപിഇ കിറ്റ് കിട്ടാനില്ല. വിതരണക്കാരുടെ കയ്യിലുള്ള സ്റ്റോക്ക് കൂടി തീര്‍ന്നാൽ ക്ഷാമം പൂര്‍ണമാകും. ഇപ്പോൾ വിപണിയിൽ കൂടുതലും നിലവാരം കുറഞ്ഞ 30 ജിഎസ്എം പിപിഇ കിറ്റാണെന്നും നിര്‍മാതാക്കൾ വ്യക്തമാക്കി.

Read Also  : പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ദ്വീ​പി​ന്‍റെ വി​ക​സ​ന​ത്തി​നും വ​ള​ര്‍​ച്ചക്കും: ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ര​സ്യം ശ്രദ്ധേയമാകുന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നാണ് പിപിഇ കിറ്റും മാസ്കുകളും നിര്‍മിക്കാനാവശ്യമായ അസംസ്കൃത വസ്തുക്കൾ എത്തേണ്ടത്. മുമ്പ് 140 രൂപയായിരുന്നു ഒരു പിപിഇ കിറ്റ് നിർമ്മിക്കാൻ ആവശ്യമായ അസംസ്കൃത വസ്തുവിന്‍റെ വില. ഇപ്പോഴത് 260 രൂപയായി. ഈ വിലക്കയറ്റത്തിനിടയിൽ സര്‍ക്കാർ വില നിജപ്പടുത്തക കൂടി ചെയ്തതോടെ നിര്‍മാണം തന്നെ പ്രതിസന്ധിയിലായെന്നും നിർമ്മാതാക്കൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button