
ചെന്നൈ: കോവിഡ് രോഗികളെ ചികിത്സിച്ച വ്യാജ ഡോക്ടർ അറസ്റ്റിൽ. തമിഴ്നാട്ടിലാണ് സംഭവം. പ്രമുഖ യൂട്യൂബറാണ് അറസ്റ്റിലായത്. സാപ്പാട്ടുരാമൻ എന്ന യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാരനായ ആർ പാർച്ചെഴിയാനെയാണ് അറസ്റ്റ് ചെയ്തതെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു.
ചിന്നസേലത്തിനടുത്തുവച്ചാണ് ഇയാളെ പിടികൂടിയത്. പോലീസും ആരോഗ്യ പ്രവർത്തകരും സംയുക്തമായ നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്. ഇയാളുടെ ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ സിറിഞ്ചുകളും മരുന്നുകളും ഗുളികകളും ഉൾപ്പെടെയുള്ളവ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
മെഡിക്കൽ ബിരുദമില്ലാതെയാണ് ഇയാൾ കോവിഡ് രോഗികളെ ചികിത്സിച്ചത്. മറ്റ് അസുഖങ്ങളുള്ളവരെയും ഇയാൾ ഇയാൾ ചികിത്സിച്ചിരുന്നു. ചികിത്സയ്ക്ക് അനുമതിയില്ലാത്ത ബാച്ചിലർ ഓഫ് ഇലക്ട്രോ-ഹോമിയോപ്പതി ബിരുദധാരിയാണ് ഇയാളെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ ആശുപത്രി പോലീസ് സീൽ ചെയ്തു.
Post Your Comments