Latest NewsNewsIndia

കോവിഡിനെതിരെ മറുമരുന്നെന്ന് അവകാശവാദം; പാമ്പിനെ ഭക്ഷിക്കുന്ന വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ; വൻ തുക പിഴ വിധിച്ചു

ചെന്നൈ: കോവിഡിനെതിരെയായ മറുമരുന്ന് എന്ന അവകാശവാദവുമായി പാമ്പിനെ ഭക്ഷിക്കുന്ന വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ചെന്നൈയിലാണ് സംഭവം. തിരുനെൽവേലി ജില്ലയിലെ പെരുമാമ്പട്ടി ഗ്രാമത്തിലുള്ള വടിവേൽ എന്നയാളാണ് അറസ്റ്റിലായത്. കോവിഡ് വൈറസിനെ അകറ്റി നിർത്താൻ ഉരഗ വർഗത്തിൽപെട്ട ജീവികൾ മികച്ചതാണെന്ന് അവകാശപ്പെട്ട് കൊണ്ടാണ് വടിവേൽ പാമ്പിനെ ഭക്ഷിക്കുന്നത്.

Read Also: വൈദ്യുതി തടസപ്പെട്ടത് ശരിയാക്കാൻ നോക്കവെ ലൈനിൽ നിന്നും ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

ഇതിന്റെ വീഡിയോ ഇയാൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ ശ്രദ്ധയിൽപ്പെട്ട പരിസ്ഥിതി പ്രവർത്തകരാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് വടിവേലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 7500 രൂപ പോലീസ് ഇയാളിൽ നിന്നും പിഴ ഈടാക്കുകയും ചെയ്തു. വയലിൽ നിന്നാണ് പാമ്പിനെ പിടിച്ചതെന്നും ഭക്ഷിക്കുന്നതിന് മുമ്പ് കൊന്നുവെന്നും വടിവേൽ പൊലീസിനോട് വെളിപ്പെടുത്തി.

വന്യജീവികളെ കൊന്നു ഭക്ഷിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

Read Also: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ പിടിച്ചു നിർത്തി ധാരാവി; പ്രതിരോധ പ്രവർത്തനങ്ങൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button