Latest NewsNewsIndia

യാസ് ചുഴലിക്കാറ്റ്;നാശനഷ്ടങ്ങൾ വിലയിരുത്താൻ വിളിച്ച യോഗത്തിൽ മമത പങ്കെടുത്തില്ല; പ്രധാനമന്ത്രി കാത്തിരുന്നത് അരമണിക്കൂർ

ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ നിന്ന് വിട്ട് നിന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അരമണിക്കൂറോളം പ്രധാനമന്ത്രി മമത ബാനർജിയ്ക്കായി കാത്തിരുന്നെന്നാണ് റിപ്പോർട്ട്. യാസ് ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ ബംഗാളിൽ എത്തിയതാണ് പ്രധാനമന്ത്രി.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത വിട്ട് ആരോഗ്യ വകുപ്പ്

അവലോകന യോഗത്തിൽ പങ്കെടുക്കുന്നതിന് പകരം നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ അടങ്ങുന്ന രേഖ പ്രധാനമന്ത്രിയ്ക്ക് കൈമാറിയതായാണ് മമത ബാനർജി അറിയിക്കുന്നത്. സംസ്ഥാനത്തിന്റെ നാശനഷ്ടങ്ങൾ വിലയിരുത്താൻ വിളിച്ച യോഗത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് മമത ബാനർജി നൽകുന്ന വിശദീകരണം.

പശ്ചിമ മിഡ്നാപൂരിലെ കലൈകുന്ദ എയർബേസിൽ വച്ചായിരുന്നു പ്രധാനമന്ത്രിയ്ക്ക് രേഖകൾ സമർപ്പിച്ചത്. അവിടെ അവലോകനയോഗത്തിന് പോയതല്ല താനെന്നും 15 മിനിറ്റ് നേരം മാത്രമാണ് അവിടെ ചെലവഴിച്ചതെന്നും അവിടെ വച്ച് നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ അടങ്ങുന്ന രേഖ കൈമാറിയെന്നും മമമതാ ബാനർജി പറയുന്നു.

Read Also: മെഡിക്കൽ ബിരുദമില്ലാതെ കോവിഡ് രോഗികളെ ചികിത്സിച്ചു; പ്രമുഖ യൂട്യബറെ അറസ്റ്റ് ചെയ്ത് പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button