Latest NewsCricketNewsSports

ബയോ ബബിൾ ലംഘനം ഉണ്ടായാൽ കനത്ത പിഴ: ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

ധാക്ക പ്രീമിയർ ലീഗിൽ ബയോ ബബിൾ ലംഘനം ഉണ്ടായാൽ കനത്ത പിഴയുണ്ടാകുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. കളിക്കാർ, ക്ലബുകൾ, ഒഫീഷ്യലുകൾ എന്നിവർക്കെല്ലാം ഇത് ബാധകമായിരിക്കുമെന്നും ബോർഡ് അറിയിച്ചു. ബയോ ബബിളിന്റെ സുരക്ഷിതത്വം ഒരു തരത്തിലും കോംപ്രമൈസ്‌ ചെയ്യാനാകില്ലെന്നാണ് ബോർഡ് അറിയിച്ചിരിക്കുന്നത്. മെയ് 31നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. 12 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

മെയ് 29ന് ടീമുകൾ അതാത് ബയോ ബബിളിലേക്ക് കയറും. നാല് ഹോട്ടലുകളിലായാണ് ഈ ബയോ ബബിൾ ഒരുക്കിയിരിക്കുന്നത്. ആറ് കോടി ബംഗ്ലാദേശി ടാക്കയാണ് ഈ സുരക്ഷിത സംവിധാനം ഒരുക്കുവാനായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ചെലവാക്കുന്നത്. പിഴയ്ക്ക് പുറമെ ടീമിൽ നിന്ന് പോയിന്റുകൾ കുറയ്ക്കുക, താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുക ഇതെല്ലം ബോർഡ് ശിക്ഷ നടപടിയായി ഏർപ്പെടുത്തുമെന്നാണ് അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button