ന്യൂഡല്‍ഹി: അഞ്ചുകോടി കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍പിജി കണക്ഷന്‍ നല്‍കുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയെ കുറിച്ച് അറിയാം. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അഞ്ചുകോടി കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍പിജി കണക്ഷന്‍ നല്‍കുവാന്‍ ഉദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന.
Read Also:കാലവർഷം: ആലുവ താലൂക്കിൽ മോക്ഡ്രിൽ തിങ്കളാഴ്ച്ച
2016ലാണ് പദ്ധതിയുടെ തുടക്കം. ഉത്തര്‍പ്രദേശിലെ ബലിയയില്‍ വെച്ചാണ് പ്രധാനമന്ത്രി പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പിന്നീട്, 2018ല്‍ കൂടുതല്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി കൊണ്ട് പദ്ധതി വിപുലീകരിച്ചു. പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍, പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കള്‍, അന്ത്യോദയ അന്ന യോജന മറ്റു പിന്നാക്ക വിഭാഗങ്ങള്‍, തോട്ടം തൊഴിലാളികള്‍, വനവാസികള്‍, ദ്വീപുകളില്‍ താമസിക്കുന്നവര്‍ എന്നിവരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിപ്രകാരം എല്‍പിജി സബ്സിഡി കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീ അംഗത്തിന്റെ ജന്‍ ധന്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും.
Post Your Comments