Latest NewsKeralaIndia

80 കോടി ജനങ്ങള്‍ക്ക് കൈത്താങ്ങ്: സൗജന്യ റേഷന്‍ ഒരു വര്‍ഷത്തേക്ക് നീട്ടി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പരിധിയില്‍ വരുന്ന എല്ലാവര്‍ക്കും ഒരു വര്‍ഷത്തേക്ക് കൂടി സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 80 കോടിയോളം ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. അരിക്ക് രണ്ട് രൂപ കിലോയ്ക്ക് ഈടാക്കിയിരുന്നത് സര്‍ക്കാര്‍ ഒഴിവാക്കി.

പദ്ധതിയുടെ മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കുമെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു. ഇതിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം 2 ലക്ഷം കോടി രൂപ ചെലവ് വരും. ഭക്ഷ്യസുരക്ഷയുടെ പരിധിയില്‍ വരുന്ന ഒരാള്‍ക്ക് 5 കിലോ അരിയാണ് രണ്ടുരൂപ നിരക്കില്‍ ലഭിക്കുന്നത്.

ഗോതമ്പിന് 1 രൂപയും ഈടാക്കുന്നു. അന്ത്യോദയ അന്നയോജനയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഇത് പ്രതിമാസം 35 കിലോയാണ്. അതേസമയം ഡിസംബര്‍ 31ന് അവസാനിക്കുന്ന പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന നീട്ടേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button