ബംഗ്ലാദേശ് ടി 20 ക്യാപ്റ്റന്‍ മഹ്മൂദുള്ളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ധാക്ക ട്രിബ്യൂണിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഓള്‍റൗണ്ടര്‍ ഇപ്പോള്‍ ക്വാറന്റൈനിലാണ്. കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ (പിഎസ്എല്‍) വരാനിരിക്കുന്ന പ്ലേ ഓഫുകളില്‍ മഹ്മൂദുള്ളയ്ക്ക് പങ്കെടുക്കാനാവില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) ഉദ്യോഗസ്ഥന്‍ ക്രിക്ബസിനോട് സ്ഥിരീകരിച്ചു.
അഞ്ചാം പിഎസ്എല്‍ പതിപ്പില്‍ മഹ്മൂദുള്ളയും തമീം ഇക്ബാലും കളിക്കാനിറങ്ങിയിരുന്നു. നവംബര്‍ 14 മുതല്‍ നവംബര്‍ 17 വരെയാണ് പ്ലേ ഓഫ് മത്സരങ്ങളും ഫൈനലും നടക്കുക. മുല്‍ട്ടാന്‍ സുല്‍ത്താന്‍ മൊഹീന്‍ അലിയ്ക്ക് പകരക്കാരനായാണ് മഹ്മൂദുള്ളയെ ടീമിലെടുത്തത്. ക്രിസ് ലിന്നിന് പകരമായി ലാഹോര്‍ ഖലാണ്ടേഴ്സ് തമീമിനെ കൊണ്ടുവരുകയായിരുന്നു.
ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ കളിച്ച ടൂര്‍ണമെന്റ് ലീഗ് സ്റ്റേജ് പൂര്‍ത്തിയായ ഉടന്‍ തന്നെ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. 2016 ല്‍ ആരംഭിച്ചതിനുശേഷം പൂര്‍ണ്ണമായും പാകിസ്ഥാനില്‍ നടന്ന ആദ്യത്തെ ക്രിക്കറ്റ് ടൂര്‍മമെന്റാണ് പിഎസ്എല്‍ 2020.
34 കാരനായ മഹ്മുദുള്ള ഇതുവരെ 49 ടെസ്റ്റുകളും 188 ഏകദിനങ്ങളും 87 ടി 20 കളികളും ബംഗ്ലാദേശിനായി കളിച്ചിട്ടുണ്ട്. 150 വിക്കറ്റ് വീഴ്ത്തിയതിനു പുറമേ 8,000 അന്താരാഷ്ട്ര റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.
Post Your Comments