ബിസിസിഐ താരങ്ങൾക്ക് നൽകുന്ന വാർഷിക കരാറുകൾ സംസ്ഥാന അസോസിയേഷനുകളും നടപ്പാക്കണമെന്ന് മുൻ ഇന്ത്യൻ താരം രോഹൻ ഗാവസ്‌കർ. കോവിഡ് പ്രതിസന്ധിയിൽ ആഭ്യന്തര മത്സരങ്ങൾ നടക്കാതിരിക്കുന്ന സാഹചര്യത്തിലാണ് രോഹൻ ഗാവസ്‌കർ ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. ബിസിസിഐ വ്യത്യസ്ത വിഭാഗങ്ങളിലായി താരങ്ങൾക്ക് വാർഷിക പ്രതിഫലം നൽകുന്നുണ്ട്.
ഇങ്ങനെ സംസ്ഥാന അസോസിയേഷനുകളും നടപ്പാക്കിയാൽ ആഭ്യന്തര താരങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടില്ല. ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകുന്നത് ആഭ്യന്തര താരങ്ങളാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ താരങ്ങൾക്ക് ഇതൊരു ആശ്വാസമാകും. കൂടുതൽ താരങ്ങളെ വാർത്തെടുക്കാനും സംസ്ഥാന അസോസിയേഷനുകൾക്ക് കഴിയും. അതിനാൽ തന്നെ അവരുടെ കാര്യം നോക്കേണ്ട ചുമതല അസോസിയേഷനുകൾക്കുണ്ടെന്ന് രോഹൻ ഗാവസ്‌കർ വ്യക്തമാക്കി.
Post Your Comments