KeralaLatest NewsNewsIndia

നടപടികൾ ദ്വീപ്​ നിവാസികളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടി; ലക്ഷദ്വീപിനെതിരായ ആരോപണങ്ങൾ തള്ളി കളക്ടർ

കാലത്തിന് അനുസരിച്ച വികസനം ദ്വീപിൽ ഉണ്ടായിട്ടില്ലെന്നും ഇതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: ലക്ഷദ്വീപിലെ നടപടികൾ ദ്വീപ്​ നിവാസികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള വികസന പ്രവർത്തനങ്ങളാണെന്ന് കളക്ടർ എസ്. അസ്കർ അലി. കാലത്തിന് അനുസരിച്ച വികസനം ദ്വീപിൽ ഉണ്ടായിട്ടില്ലെന്നും പുതിയ നടപടിക്രമങ്ങൾ ഇതിനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും കളക്ടർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മദ്യവിൽപനക്കുള്ള അനുമതി വിനോദസഞ്ചാരമേഖലക്ക്​ മാത്രമാണെന്നും മറിച്ചുള്ള വാർത്തകൾ കുപ്രചാരണങ്ങൾ ആണെന്നും കലക്​ടർ പറഞ്ഞു.

ലക്ഷദ്വീപിന് ആവശ്യമായ വികസന പ്രവർത്തനങ്ങളാണ് ദ്വീപിൽ നടക്കുന്നതെന്ന് കളക്ടർ പറഞ്ഞു. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കളക്ടർ വിശദീകരണം നൽകിയത്. കാലത്തിന് അനുസരിച്ച വികസനം ദ്വീപിൽ ഉണ്ടായിട്ടില്ലെന്നും ഇതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിന്നോട്ടില്ലെന്ന് പ്രഫുൽ പട്ടേൽ; ലക്ഷദ്വീപിലെ പുതിയ ചില മാറ്റങ്ങള്‍ മലയാളികള്‍ക്ക് തിരിച്ചടി

വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിൽ നിന്ന് ബീഫും ചിക്കനുമാത്രമാണ്​ ഒഴിവാക്കിയതെന്നും, മാംസാഹാരമായി മീനും മുട്ടയും നൽകുന്നുണ്ടെന്നും ഇത്​ നയപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദീപിലെ അനധികൃത കയ്യേറ്റങ്ങളാണ്​ പൊളിച്ചത്​. ലക്ഷദ്വീപിൽ കുറ്റകൃത്യങ്ങൾ പെരുകിയതായും മയക്കുമരുന്നു കടത്ത്​ വർദ്ധിച്ചതായും കളക്ടർ പറഞ്ഞു. കഴിഞ്ഞ 2 ആഴ്ചകളിലായി 40 മയക്കുമരുന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ദ്വീപിൽ നിന്നും അനധികൃത കൈയേറ്റക്കാരെ മാത്രമാണ് ഒഴിപ്പിച്ചിട്ടുള്ളതെന്നും, ദ്വീപിലെ ജനങ്ങളുടെ പിന്തുണ ഭരണകൂടത്തിനുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

അഡ്​മിനിസ്​ട്രേറ്ററുടെ നേതൃത്വത്തിൽ ദ്വീപിൽ നടപ്പാക്കാൻ പോകുന്ന വികസനപ്രവർത്തനങ്ങളെക്കുറിച്ചും കളക്ടർ വ്യക്തമാക്കി. ദ്വീപിലെ ഇൻറർനെറ്റ് സംവിധാനം ശക്തിപ്പെടുത്തുകയാണെന്നും, തദ്ദേശീയർക്ക് കൂടി തൊഴിലവസരം കിട്ടുന്ന തരത്തിൽ ടൂറിസം രംഗത്ത് പുതിയ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കവരത്തി, അഗത്തി ,മിനി കോയ് എന്നിവിടങ്ങളിൽ ഓക്സിജൻ പ്ളാൻറുകൾ സ്ഥാപിച്ചതായും കളക്ടർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button