CinemaMollywoodLatest NewsKeralaIndiaNewsEntertainment

അറിയാത്ത കാര്യം പറഞ്ഞ് കയ്യടി വാങ്ങിക്കാനും ആളെ കൂട്ടാനും താൽപ്പര്യം ഇല്ല: ലക്ഷദ്വീപ് വിഷയത്തിൽ സാധിക വേണുഗോപാൽ

ലക്ഷദ്വീപിലെ പ്രശ്നങ്ങളെ കുറിച്ച് എനിക്കറിയില്ല, അതുകൊണ്ട് ഒന്നും പറയാനില്ല: സാധിക

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രതികരണ തിരക്കിലാണ് മലയാള താരങ്ങൾ. പൃഥ്വിരാജ് തുടങ്ങിവെച്ച പ്രതികരണക്കുറിപ്പിനു പിന്നാലെ സണ്ണി വെയ്ൻ, ഷെയ്ൻ നിഗം, ജൂഡ് ആന്റണി തുടങ്ങി നിരവധി താരങ്ങൾ ലക്ഷദ്വീപിലെ പുതിയ നയങ്ങൾക്കെതിരെ പ്രതിഷേധമറിയിച്ച് രംഗത്ത് വന്നിരുന്നു. ഇതേ വിഷയത്തിൽ നടി സാധിക വേണുഗോപാലിന്റെ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

സോഷ്യൽ മീഡിയകളിൽ സജീവമാണ് നടി. ‘ലക്ഷദ്വീപിനെ കുറിച്ച് ഒരു പോസ്റ്റ് ഇടുമോയെന്ന’ അൻവർ മുഹമ്മദ് കബീറിന്റെ കമന്റിനു സാധിക നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. അറിയാത്ത കാര്യം പറഞ്ഞ് കയ്യടി വാങ്ങിക്കാനും ആളെ കൂട്ടാനും തനിക്ക് താൽപ്പര്യമില്ലെന്ന മറുപടിയാണ് നടി നൽകിയത്. യുവാവിനു സാധിക നൽകിയിരിക്കുന്ന മറുപടി കമന്റ് ഇങ്ങനെ:

Also Read:ലോക്ക്ഡൗണിൽ മോഷണത്തിന് സാധ്യത; ബിവറേജസ് കോർപറേഷൻ വെയർഹൗസുകളിൽ സുരക്ഷ ശക്തമാക്കണം; എക്സൈസ്

‘എനിക്ക് അതിന്റെ സത്യാവസ്ഥ അറിയില്ല. അതുകൊണ്ട് തന്നെ എന്റെ നിലപാട് നിഷ്പക്ഷം ആണ്. അറിയാത്ത കാര്യത്തിൽ ഞാൻ എങ്ങനെ നിലപാട് അറിയിക്കും. എനിക്ക് രാഷ്ട്രീയപരമായും മതപരമായും ആ വിഷയത്തെ നോക്കി കാണാനാകില്ല. പിന്നെ ഇത് ഇന്ത്യയാണ്, അതുകൊണ്ട് തന്നെ ഇവിടെ ഒന്നും അടിച്ചേൽപ്പിക്കാൻ പറ്റില്ല. ജനങ്ങളുടെ തീരുമാനം തന്നെയാകും മുൻതൂക്കം. അതുകൊണ്ട് തന്നെ കോടതി ഇടപെടും, നിലപടെടുക്കും. അല്ലാതെ അറിയാത്ത കാര്യം പറഞ്ഞു കയ്യടി വാങ്ങാനും ആളെ കൂട്ടാനും താൽപ്പര്യം ഇല്ല. ഞാൻ ഇപ്പോഴും ജനാധിപത്യത്തിൽ വിശ്വസിക്കുന്നു. കേരളത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനുണ്ടി സംസാരിച്ചിട്ടുണ്ട്. പലതും കേൾക്കേണ്ടിയും വന്നിട്ടുണ്ട്. സ്വന്തം നാട്ടിലെ കാര്യങ്ങൾക്ക് വാ തുറക്കാതെ കയ്യടി കിട്ടുന്ന സ്ഥലത്തു മാത്രം അഭിപ്രായം എന്ന നിലപാടിനോട് എനിക്ക് വ്യക്തിപരമായി താൽപ്പര്യം ഇല്ല’- സാധിക കമന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button