ഹിറ്റ് ചിത്രമായ ഓപ്പറേഷൻ ജാവ സംവിധായകൻ തരുൺ മൂർത്തിയെ ചലച്ചിത്ര രംഗത്തെ പ്രമുഖർ ആശംസകൾ കൊണ്ട് പൊതിയുകയാണ്. അത്തരത്തിൽ ശ്രദ്ധേയമാകുന്ന ഏറ്റവും പുതിയ വാർത്തയാണ് സംവിധായകൻ സത്യൻ അന്തിക്കാട് തരുണിനോട് പറഞ്ഞ വാക്കുകൾ.
പണ്ട് താനും ശ്രീനിയും, ദാസനും വിജയനിലും പറഞ്ഞു വെച്ച പ്രശ്നങ്ങൾ ഒന്നും ഇന്നും അവസാനിയ്ക്കുന്നില്ലെന്നും, സാധാരണക്കാരന്റെ സിനിമയെന്ന് തോന്നിപ്പിയ്ക്കുന്ന കഥ പറച്ചിലാണ് ഈ ഓപ്പറേഷൻ ജാവയുടെ ഹൈലൈറ്റ് എന്നും സത്യൻ അന്തിക്കാട് പറഞ്ഞു.
നല്ല മനോഹരമായി തന്നെ ചിത്രത്തിൽ ജീവിതം പറഞ്ഞിട്ടുണ്ട്, പ്രേക്ഷകൻ തന്റെ ജീവിതമാണ് കാണുന്നത് എന്ന് തോന്നുന്ന കഥ പറച്ചിൽ കൈമോശം വരാതെയിരിയ്ക്കട്ടെ എന്നും സത്യൻ അന്തിക്കാട് പറഞ്ഞു. സത്യൻ അന്തിക്കാട് ടെലഫോണിൽ പറഞ്ഞ ഇക്കാര്യങ്ങൾ തരുൺ മൂർത്തി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.
തരുൺ മൂർത്തിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
എന്റെ അച്ഛനു ഏറെ ഇഷ്ടപ്പെട്ട സംവിധായകനാണ് സത്യൻ അന്തിക്കാട് സാർ, അതുകൊണ്ടു തന്നെ പണ്ട് തീയേറ്ററിൽ ഫാമിലിയായി കാണാൻ പോകുന്ന മിക്ക ചിത്രങ്ങളും സത്യൻ സാറിന്റെയാകും. ഇന്ന് യാദൃശ്‌ചികമായി സാറിന്റെ ഒരു ഫോൺ കോൾ വന്നു, ജാവ തീയേറ്ററിൽ കാണാൻ പറ്റിയില്ല എന്ന ക്ഷമാപണത്തോടെ തുടക്കം, ഒറ്റ വാക്കിൽ അദ്ദേഹം സിനിമയെ വിശേഷിപ്പിച്ചു. ജീവനുള്ള സിനിമ പണ്ട് ഞാനും ശ്രീനിയും ദാസനും വിജയനിലും പറഞ്ഞു വെച്ച പ്രശ്നങ്ങൾ ഒന്നും ഇന്നും അവസാനിയ്ക്കുന്നില്ല അല്ലേ?
സാധാരണക്കാരന്റെ സിനിമയെന്ന് തോന്നിപ്പിയ്ക്കുന്ന കഥ പറച്ചിൽ തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്, നല്ല മനോഹരമായി തന്നെ നീ ആ കഥയിൽ ജീവിതം പറഞ്ഞിട്ടുണ്ട്, പ്രേക്ഷകൻ തന്റെ ജീവിതമാണ് കാണുന്നത് എന്ന് തോന്നുന്ന കഥ പറച്ചിൽ നിനക്ക് കൈമോശം വരാതെയിരിയ്ക്കട്ടെ. പണ്ട് അദ്ദേഹത്തോട് പത്മരാജൻ പറഞ്ഞ വാചകമുണ്ട് തന്റെ സിനിമയിൽ എല്ലാരും നായകന്മാർ ആണ്, അഭിനേതാക്കൾ എന്ത് അനായാസതയോടെയാണ് അഭിനയിയ്ക്കുന്നത്. അത് തന്നെയാണ് തരുണിനോടും എനിയ്ക്ക് പറയാൻ ഉള്ളത്. തുടരുക. അതെ തുടരണം. ഇപ്പോ ചിന്തിയ്ക്കുന്ന ഓരോ ചിന്തയ്ക്കും എന്തൊരു ഭാരമാണ്.
Post Your Comments