കോവിഡ് വാക്സിനെടുത്താൽ രണ്ടു വർഷത്തിനകം മരണം സംഭവിക്കുമെന്ന്
ഫ്രഞ്ച് വൈറോളജിസ്റ്റും നൊബേൽ സമ്മാന ജേതാവുമായ ലൂക് മോണ്ടനീർ പറഞ്ഞതെന്ന പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും ഇത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി. വാട്സാപ്പ് സന്ദേശത്തിൽ പ്രചരിക്കുന്ന ചിത്രം സഹിതമാണ് പി.ഐ.ബി ഔദ്യോഗിക ട്വിറ്റർ പേജിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
‘കോവിഡിനെതിരായ വാക്സിൻ സ്വീകരിച്ചവർ രണ്ട് വർഷത്തിനകം മരണപ്പെടുമെന്നും ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നും നൊബേൽ സമ്മാന ജേതാവായ ലോക പ്രശസ്ത വൈറോളജിസ്റ്റ് ലൂക് മോണ്ടനീർ സ്ഥിരീകരിച്ചു. വാക്സിൻ സ്വീകരിച്ചവർക്ക് ഭാവിയിൽ ചികിത്സയില്ലെന്നും ഒരു ഇന്റർവ്യൂവിൽ അദ്ദേഹം വ്യക്തമാക്കി. വാക്സിൻ സ്വീകരിച്ച് മരിക്കുന്നവരുടെ സംസ്കാരം നടത്താൻ നമ്മൾ തയ്യാറായിരിക്കണം. ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന ആന്റിബോഡിയുടെ പ്രവർത്തനഫലമായാവും ഇവരുടെയെല്ലാം മരണം. കോവിഡ് വാക്സിനുകളെ കുറിച്ചുള്ള പഠനത്തിന് ശേഷം പ്രശസ്ത വൈറോളജിസ്റ്റുകളും ഈ കണ്ടെത്തലുകളെ പിന്തുണക്കുന്നു’ എന്നാണ് പ്രചരിപ്പിക്കപ്പെടുന്ന വ്യാജ സന്ദേശത്തിന്റെ ഉള്ളടക്കം. നിരവധിപ്പേരാണ് വാട്സാപ്പിലൂടെ ഈ വ്യാജ സന്ദേശം ഷെയർ ചെയ്തിരിക്കുന്നത്.
അതേസമയം, കോവിഡ് പ്രതിരോധത്തിനായി വാക്സിൻ സ്വീകരിക്കണമെന്ന് ലോക ആരോഗ്യ സംഘടന വിവിധ മാർഗങ്ങളിലൂടെ ജനങ്ങളെ ബോധവത്കരിക്കുമ്പോൾ, വാക്സിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതും ഭീതിജനകവുമായ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് സർക്കാരുകൾക്കും ആരോഗ്യ പ്രവർത്തകർക്കും കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
An image allegedly quoting a French Nobel Laureate on #COVID19 vaccines is circulating on social media
The claim in the image is #FAKE. #COVID19 Vaccine is completely safe
Do not forward this image#PIBFactCheck pic.twitter.com/DMrxY8vdMN
— PIB Fact Check (@PIBFactCheck) May 25, 2021
Post Your Comments