ഡൽഹി: രാജ്യത്ത്, പ്രായപൂര്‍ത്തി ആയ എല്ലാവര്‍ക്കും മൂന്നാം ഡോസ് കൊവിഡ് വാക്സിൻ നല്‍കുന്ന കാര്യം കേന്ദ്രസർക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. ചില രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയും മൂന്നാം ഡോസ് എടുക്കാതെ വിദേശയാത്ര ബുദ്ധിമുട്ടാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും കൊവിഡ്-19 വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം പരിഗണിക്കുന്നതെന്നാണ് സൂചന.
സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായാലും സ്വകാര്യ ആശുപത്രികളില്‍ പണം നല്‍കിയാലും മുന്‍നിര പ്രവർത്തകർക്കും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും മാത്രമേ ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ നിലവില്‍ സാധിക്കുകയുള്ളൂ. അതിനാൽ, പ്രായപൂർത്തിയായ എല്ലാവർക്കും സൗജന്യമായി ബൂസ്റ്റര്‍ ഡോസ്നല്‍കണമോ എന്ന് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.
വ്യാജ കറൻസികളും പ്രിന്ററുമായി കള്ളനോട്ടടി സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ
അതേസമയം, രാജ്യത്തെ കൊവിഡ് വ്യാപനം ഒരു വര്‍ഷത്തിലേറെയായി ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടുണ്ട്. എന്നാൽ, ഏഷ്യയിലെയും യൂറോപ്പിലെയും ചില ഭാഗങ്ങളില്‍ വീണ്ടും കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അടുത്തിടെയായി ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ കൊവിഡ് കേസുകളുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ധിച്ചിട്ടുണ്ട്.
Post Your Comments