തിരുവനന്തപുരം: കേരളത്തിൽ 3,419 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിന് മുകളിൽ എത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി. 16.32 ശതമാനമായാണ് ഉയർന്നത്. ഇതോടെ, ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20,000 പിന്നിട്ടു.
എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കോവിഡ് രോഗികളുള്ളത്. പ്രതിദിന രോഗികളും ഇവിടെ കൂടുതലാണ്. കഴിഞ്ഞ മണിക്കൂറുകളിൽ ഏഴുപേർ കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വാക്സിൻ വിതരണം കൂട്ടുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
വ്യാജ ഉത്പന്നം വിറ്റു: 12 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി ഖത്തർ
കരുതല്‍ ഡോസ് വിതരണത്തിന് പ്രത്യേക യജ്ഞം നടത്തുമെന്നും മന്ത്രി അറിയിച്ചു. വ്യാഴം, വെള്ളി, തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി എന്നി ദിവസങ്ങളിലാണ് കരുതല്‍ ഡോസ് വിതരണത്തിന് യജ്ഞം സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എറണാകുളം ജില്ലയിൽ 1072 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരമാണ് തൊട്ടുപിന്നിൽ. തിരുവനന്തപുരത്ത് പുതുതായി 604 പേർക്കാണ് വൈറസ് ബാധ ഉണ്ടായത്. കോട്ടയത്ത് 381 പേർക്ക് രോഗം ബാധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
Post Your Comments