
റയൽ മാഡ്രിഡ് സൂപ്പർ താരം ലൂക്ക മോഡ്രിച്ച് ഒരു വർഷം കൂടി റയൽ മാഡ്രിഡിൽ തുടരും. താരവും ക്ലബും തമ്മിൽ പുതിയ കരാറിൽ ഒപ്പുവെച്ചു. പുതിയ കരാർ പ്രകാരം മോഡ്രിച്ച് 2022 വരെ റയലിൽ തുടരും. നിലവിൽ കോവിഡ് വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധി കാരണം താരത്തിന്റെ വാർഷിക വരുമാനത്തിൽ കുറവ് വരുത്തിയിട്ടുണ്ട്.
ഈ സീസണിൽ താരം പുറത്തെടുത്ത മികച്ച പ്രകടനമാണ് ഒരു വർഷം കൂടി താരത്തെ ക്ലബിൽ നിലനിർത്താൻ റയൽ മാഡ്രിഡ് തീരുമാനിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ടോട്ടൻഹാമിൽ നിന്ന് 2021 ലാണ് മോഡ്രിച് റയൽ മാഡ്രിഡിൽ എത്തുന്നത്. റയലിനുവേണ്ടി 386 മത്സരങ്ങൾ കളിച്ച മോഡ്രിച് 26 ഗോളുകളും 61 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
കൂടാതെ നാല് ചാമ്പ്യൻസ് ലീഗ് കിരീടവും രണ്ട് ലാ ലീഗ കിരീടവും നേടുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 2018 ൽ റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടവും ക്രോയേഷ്യയെ ലോകകപ്പ് ഫൈനലിൽ എത്തിക്കുന്നതിലും പങ്കുവഹിച്ച താരത്തിന് ബലോൺ ഡി ഓർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
Post Your Comments