
അണ്ടർ 18 എഎഫ് കപ്പ് ആസ്റ്റൺ വില്ലയ്ക്ക്. ആസ്റ്റൺ വില്ലയുടെ തട്ടകമായ വില്ല പാർക്കിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ലിവർപൂളിനെ തോൽപ്പിച്ചാണ് ആസ്റ്റൺ വില്ല ജേതാക്കളായത്. ആദ്യ പകുതിയിൽ ആസ്റ്റൺ വില്ല രണ്ടു ഗോളിന് മുന്നിലായിരുന്നു. ബെൻ ക്രിസെനും (8) ബ്രാഡ് യങും (12) വില്ലയ്ക്ക് വേണ്ടി ഗോളുകൾ നേടി.
73-ാം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ഫ്രണ്ടോഫിന്റെ വകയായിരുന്നു ലിവർപൂളിന്റെ ആശ്വാസ ഗോൾ നേടിയത്. ഏഴ് ഗോളുകൾ നേടിയ ആസ്റ്റൺവില്ലയുടെ കാർണി ചുക്ക്വമേക്കയാണ് ടൂർണമെന്റിലെ ഗോൾ സ്‌കോറർ. ആസ്റ്റൺ വില്ലയുടെ നാലാമത് എഎഫ് യൂത്ത് കപ്പ് നേട്ടമാണിത്. 2002ന് ശേഷം ഇതാദ്യമായാണ് ആസ്റ്റൺ വില്ല എഎഫ് യൂത്ത് കപ്പ് നേടുന്നത്.
Post Your Comments