
ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങളെ ചൊല്ലി നുണപ്രചാരണങ്ങളും വ്യാജ വാര്‍ത്തകളും പ്രവഹിക്കുകയാണ്. സിനിമാരംഗത്ത് നിന്നുള്ളവര്‍ വരെ ഇത്തരം വ്യാജപ്രചരണങ്ങള്‍ ഏറ്റുപിടിച്ച് സേവ് ലക്ഷദ്വീപ് എന്ന ക്യാമ്പെയിനുമായി രംഗത്ത് വന്നിരുന്നു. ഇക്കൂട്ടത്തിൽ നടൻ പൃഥ്വിരാജിന്റെ പ്രതികരണം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ, ആറ് വർഷം മുൻപ് ലക്ഷദ്വീപിനെ കുറിച്ച് പൃഥ്വിക്കുണ്ടായിരുന്ന അഭിപ്രായം ഇതായിരുന്നില്ല. താരത്തിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന പഴയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ആറ് വര്‍ഷം മുമ്പ് സച്ചി സംവിധാനം ചെയ്ത അനാർക്കലി എന്ന സിനിമയുമായി ബന്ധപ്പെട്ട് കൈരളിയുടെ ‘വി’ ചാനലിനു നൽകിയ അഭിമുഖത്തിൽ പ്രിഥ്വിരാജ് ലക്ഷദ്വീപിനെ കുറിച്ചും അവിടുത്തെ നിയമവ്യവസ്ഥയെ കുറിച്ചും അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും തുറന്നു പറഞ്ഞിരുന്നു.
‘ലക്ഷദ്വീപിലേയ്ക്ക് ഒരു എന്‍ട്രി പെര്‍മിറ്റ് വിസ കിട്ടുന്നതിനേക്കാള്‍ എളുപ്പമാണ് യു.എസിലേയ്ക്ക് ഒരു എന്‍ട്രി വിസ കിട്ടുന്നതത്. ഒരു പരിധി വരെ മനസിലാക്കാം. പക്ഷേ എന്തിനാണ് ഇത്രയധികം സംരക്ഷണമെന്നത് മനസിലാകുന്നില്ല. താമസസൗകര്യങ്ങളോ റിസോർട്ടോ ഒന്നുമില്ലാത്ത സ്ഥലമാണ്. അനാർക്കലിയുടെ ഷൂട്ടിംഗ് സമയത്ത് കവരത്തിയിലെ നാട്ടുകാരുടെ വീടുകളിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. ടൂറിസ്റ്റുകൾക്ക് താമസിക്കാൻ പറ്റിയ സ്ഥലമൊന്നുമില്ലായിരുന്നു. എന്തിനാണ് അത്രയധികം ഓവർ സംരക്ഷണത്തിന്റെ ആവശ്യം. അതെനിക്ക് വളരെ വിചിത്രമായി തോന്നി. ഈ അഭിപ്രായം തന്നെയാണ് ലക്ഷദ്വീപിലെ ഒരു കൂട്ടം യുവാക്കൾക്കുമുള്ളത്. നിങ്ങളെ പോലെയുള്ള ആളുകൾ ഇക്കാര്യത്തിൽ ഞങ്ങളുടെ കൂടെ നിൽക്കണമെന്നാണ് യുവാക്കൾ പറയുന്നത്. ഒരുദിവസം അവർ നമ്മുടെ മണ്ണിന്റെ ഭാഗമാകുമെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. അങ്ങനെ സംഭവിക്കട്ടെ’.- വൈറലാകുന്ന വീഡിയോയിൽ പൃഥ്വി പറഞ്ഞതിങ്ങനെയാണ്.
ലക്ഷദ്വീപ് ഒരിക്കൽ നമ്മുടെ മണ്ണിനോട് ചേർന്ന് നിൽക്കട്ടേയെന്ന് അഭിപ്രായപ്പെട്ട പൃഥ്വി തന്നെയാണ് ഇന്ന് നേർവിപരീതമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന നടന്റെ ഇന്നത്തെ നിലപാട് ഇരട്ടത്താപ്പ് അല്ലാതെ മറ്റെന്താണെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ‘അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ വിചിത്രമാണ്. പുരോഗതിക്ക് വേണ്ടിയാണെങ്കില്‍ പോലും ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ല. അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ എതിര്‍ക്കപ്പെടേണ്ടതാണെങ്കില്‍ അതിനായി ഇടപെടലുകളുണ്ടാകണം. ലക്ഷദ്വീപിലെ ജനതയോടൊപ്പം നില്‍ക്കുന്നുവെന്നാ’യിരുന്നു പൃഥ്വിരാജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
https://youtu.be/c7DxoIgN9Bw
Post Your Comments