Latest NewsKeralaNews

എൻ സി പി യിൽ ലതിക സുഭാഷിന്റെ സ്ഥാനമെന്ത്‌ ? ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: ഏറെ വിവാദങ്ങൾ സൃഷ്ടിച്ചാണ് ലതിക സുഭാഷ് യു ഡി എഫ് ൽ നിന്നും രാജിവയ്ക്കുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിൽ അത്‌ കോൺഗ്രസിനെ ബാധിച്ചിട്ടുമുണ്ട്. അതിനിടയിലാണ്
എന്‍സിപിയില്‍ ചേരുമെന്ന ലതിക സുഭാഷിന്‍റെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. എന്നാൽ അതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നായിരിക്കും. രാവിലെ പതിനൊന്നരയ്ക്ക് വിളിച്ച വാര്‍ത്ത സമ്മേളനത്തിലൂടെയാകും തീരുമാനം അറിയിക്കുക. എന്‍സിപിയില്‍ ലതിക സുഭാഷിന് മികച്ച സ്ഥാനം ലഭിക്കുമെന്നാണ് സൂചന.

Also Read:കര്‍ണാടകയിൽ ബിജെപി നേതൃമാറ്റം ഉടനെന്ന് സൂചന ; കേന്ദ്ര നേതൃത്വം നടപടികള്‍ ആരംഭിച്ചു

താന്‍ എന്‍സിപിയിലേക്കാണെന്ന സൂചന ദിവസങ്ങൾക്ക് മുൻപാണ് ലതികാ സുഭാഷ് ആദ്യമായി നല്‍കിയത്. വരും ദിവസങ്ങളില്‍ ഓദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും അന്ന് അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് 11.30 വാര്‍ത്താ സമ്മേളനത്തിലൂടെ ലതിക സുഭാഷ് ഔദ്യോഗിക പ്രഖ്യാപനത്തിനൊരുങ്ങുന്നത്. എന്‍സിപിയിലെ മികച്ച സ്ഥാനത്തേക്ക് ലതികാ സുഭാഷിനെ പരിഗണിക്കുമെന്നാണ് സൂചന. കോട്ടയം ജില്ലയിലെ പാര്‍ട്ടിയുടെ പ്രധാന ചുമതല ലഭിച്ചേക്കും. അധികാരം ലഭിക്കാതെ പോയതിന്റെ പേരിൽ രാജിവച്ച ലതിക സുഭാഷിന് നല്ല സ്ഥാനം തന്നെയായിരിക്കാം എൻ സി പി തീരുമാനിച്ചിട്ടുണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button