ബംഗളുരു : കര്‍ണാടകത്തില്‍ ഉടന്‍ നേതൃമാറ്റമുണ്ടാകുമെന്ന് സൂചന. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയെ മുഖ്യമന്ത്രിയായി പാര്‍ട്ടി കേന്ദ്ര നേതൃത്വം നിര്‍ദേശിക്കും എന്നാണ് റിപ്പോർട്ട്.
അതേസമയം അധികാരം ഒഴിയുന്ന കാര്യത്തില്‍ യെദ്യൂയൂരപ്പയെ അനുനയിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം നടപടികള്‍ ആരംഭിച്ചു. കൊവിഡുമായി ബന്ധപ്പെട്ട നടപടികള്‍ കൈകൊള്ളുന്നതില്‍ അടക്കം യെദ്യൂയൂരപ്പ സര്‍ക്കാരിന്റെ വീഴ്ചകള്‍ രൂക്ഷമാണെന്നും കേന്ദ്ര നേതൃത്വം.
എന്നാല്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വം ഒഴിയണം എന്ന കേന്ദ്ര നേതൃത്വത്തിന്റെ സന്ദേശത്തോട് യെദ്യൂയൂരപ്പയുടെ പ്രതികരണം അനുകൂലമല്ല. അമിത് ഷാ അടക്കമുള്ള നേതാക്കള്‍ യെദ്യൂയൂരപ്പയോട് സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിര്‍ദേശിച്ചു എന്നാണ് വിവരം.
Post Your Comments