തിരുവനന്തപുരം: കത്ത് വിവാദത്തില്‍ ചര്‍ച്ച നടക്കരുതെന്ന് ആഗ്രഹിക്കുന്ന ചിലരാണ് കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധിച്ചതെന്നും യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടവര്‍ മര്യാദ കാണിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമമെന്നും പ്രതിപക്ഷം ഭയക്കുന്നതെന്തിനെയാണെന്നും മേയർ ചോദിച്ചു. കത്ത് വിവാദം ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത യോഗം ഭരണ–പ്രതിപക്ഷ സംഘര്‍ഷത്തെ തുടര്‍ന്ന് പരിച്ചുവിട്ടു.
കൗണ്‍സില്‍ യോഗം ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറുടെ ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഭരണ–പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മേയര്‍ക്കെതിരായി ബാനറും കരിങ്കൊടിയും ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയത്. ഇതിന് പിന്നാലെ, പ്രതിപക്ഷത്തെ വിമര്‍ശിച്ച് ഭരണപക്ഷവും ബാനര്‍ ഉയര്‍ത്തി.
സംഘർഷത്തിനൊടുവിൽ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടതായി മേയര്‍ പ്രഖ്യാപിച്ചു.
Post Your Comments