CinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentKollywoodMovie Gossips

വ്യക്തിത്വത്തെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചും സംസാരിക്കൂ, ശരീരത്തെക്കുറിച്ച് എന്തിനാണ് സംസാരിക്കുന്നത്; അഭിരാമി

സംഭവം ചര്‍ച്ചയായതോടെ മാധ്യമം നടിയോട് മാപ്പ് പറയുകയും ചെയ്തു

ബോഡി ഷെയ്മിങ്ങിലൂടെ അപമാനിക്കുന്ന തരത്തിൽ വാർത്ത കൊടുത്ത ഓൺലൈൻ മാധ്യമത്തിന് എതിരെ പ്രതികരണവുമായി നടി അഭിരാമി. വിവാഹം കഴിഞ്ഞതോടെ അഭിരാമിക്ക് പലമാറ്റങ്ങളും വന്നുവെന്നും, വയസ്സായതിന്റെ ലക്ഷണം ശരീരം അറിയിച്ചു തുടങ്ങി എന്നുമായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. അതേസമയം വാര്‍ത്തയ്‌ക്കൊപ്പം പങ്കുവച്ച ചിത്രങ്ങള്‍ രണ്ടിലും തനിക്ക് ഒരേ ആത്മവിശ്വാസമാണുള്ളതെന്നും വേറെ എന്തുമാറ്റമാണ് ഉള്ളതെന്നും അഭിരാമി ചോദിക്കുന്നു.

സംഭവം ചര്‍ച്ചയായതോടെ മാധ്യമം നടിയോട് മാപ്പ് പറയുകയും ചെയ്തു. ഇത് താന്‍ അംഗീകരിക്കുന്നുവെന്നും നടി പറഞ്ഞു. ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചും സംസാരിക്കുന്നതിന് പകരം ശരീരത്തെക്കുറിച്ച് എന്തിനാണ് സംസാരിക്കുന്നതെന്നും അഭിരാമി ചോദിക്കുന്നു.

നമ്മുടെ നാട്ടില്‍ ഒരാളെ ദിവസങ്ങള്‍ക്ക് ശേഷം കാണുമ്പോള്‍ സ്വാഭാവികമായി പറയുന്ന കറുത്തല്ലോ, വെളുത്തല്ലോ, മെലിഞ്ഞല്ലോ, തടിച്ചല്ലോ തുടങ്ങിയ ചോദ്യങ്ങള്‍ അയാളെ എത്രമാത്രം വേദനിപ്പിക്കുമെന്ന് അറിയാമോ എന്നും അഭിരാമി തന്റെ സോഷ്യൽ മീഡിയയയിലൂടെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button