ന്യൂഡൽഹി: ഓണ്‍ലൈൻ മാധ്യമങ്ങൾക്കും വാർത്തകൾക്കും നിയന്ത്രണം നടപ്പാക്കുമെന്ന സൂചനകൾ നൽകി കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പു മന്ത്രി സ്മൃതി ഇറാനി. മാധ്യമങ്ങൾ നിർബന്ധമായി പിന്തുടരേണ്ട തരത്തിൽ പെരുമാറ്റച്ചട്ടം നിർമിക്കാനും സാധിക്കുമെങ്കിൽ നിയമം നിർമിക്കാനുമാണ് കേന്ദ്രത്തിന്റെ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കുന്നു.
ഡിജിറ്റൽ മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നിലവിലെ സർക്കാർ നിയന്ത്രണങ്ങൾക്കു വ്യക്തതയില്ല. ഇതു സംബന്ധിച്ച നിയമനിർമാണത്തിന് ബന്ധപ്പെട്ട കക്ഷികളുമായി സർക്കാർ ആലോചന നടത്തിയിരുന്നെന്നും സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം വ്യാജവാർത്തകളെ സംബന്ധിച്ചും വാർത്തയും കാഴ്ചപ്പാടുകളും തമ്മിലുള്ള നിയന്ത്രണരേഖ മറികടക്കുന്ന ചില മാധ്യമപ്രവർത്തകരെയും വ്യക്തികളെ സംബന്ധിച്ചും സ്മൃതി ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കവെ സൂചിപ്പിച്ചിരുന്നു.
ഓണ്‍ലൈൻ മാധ്യമങ്ങൾക്കും ഉള്ളടക്കങ്ങൾക്കും കൂച്ചുവിലങ്ങിടാൻ അണിയറയിൽ ഒരുങ്ങുന്ന നിയമം ഓണ്‍ലൈൻ ലോകത്ത് പുതിയ പോരാട്ടത്തിനു വഴിവയ്ക്കുമെന്നു ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്.
ALSO READ ;അബുദാബി യുവാവ് വീഡിയോകളിലൂടെ അപമാനിച്ചെന്ന് യുവതിയുടെ പരാതി
Post Your Comments