
കഥാപുരുഷന്‍ എന്ന ചിത്രത്തില്‍ ബാലതാരമായെത്തി പ്രേക്ഷകരുടെ പ്രിയ താരമായ നടിയാണ് അഭിരാമി. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ജയറാം ചിത്രത്തിലാണ് അഭിരാമി ആദ്യമായി നായികയാകുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി നിരവധി സിനമകളില്‍ അഭിനയിച്ചു. തമിഴിൽ കമലഹാസന്റെ നായികയായും അഭിരാമി മികച്ച പ്രകടനം കാഴ്ചവെച്ചു.
മലയാളത്തിൽ ജയറാം നായകനായെത്തിയ ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമയിൽ താൻ അഭിനയിച്ച തന്റേടിയും അഹങ്കാരമായിട്ടുള്ളതുമായ ഗീതു എന്ന കഥാപാത്രത്തെക്കുറിച്ച് അഭിരാമിയുടെ അഭിപ്രായമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
‘ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോൾ എനിക്ക് പതിനഞ്ചോ പതിനാറോ വയസേ ഉണ്ടായിരുന്നുള്ളു. അന്ന് ആ ചിത്രത്തിനോട് യോജിച്ചിരുന്നു. ഒരു പൊതു ഇടത്ത് വച്ച് തന്റേടിയായ ഭാര്യയെ കളിയാക്കുന്നത് എല്ലാം ചിരിക്കേണ്ട കാര്യമാണെന്ന് കരുതിയത്. എന്നാല്‍ ഇന്ന് അത് അങ്ങനെ അല്ലവേണ്ടത് എന്ന് മനസിലാക്കാന്‍ പറ്റും. ഇപ്പോള്‍ ചിന്തിക്കുമ്പോൾ ആ കഥയോടും കഥാപാത്രത്തോടും യോജിക്കാന്‍ കഴിയില്ല’. അഭിരാമി പറയുന്നു.
‘ഈ ഒരു സിനിമ മാത്രമല്ല, ആ ഒരു കാലഘട്ടത്തില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളിലും കുറച്ച് തന്റേടമുള്ള സ്ത്രീ ആണെങ്കില്‍ അവള്‍ അഹങ്കാരിയാണ്. അവളെ അടക്കണം, ഒരു ജീന്‍സും ടോപ്പും ധരിച്ച് നടക്കുന്ന സ്ത്രീ ആണെങ്കില്‍ അവളരെ സാരി ഉടുപ്പിക്കണം എന്നുള്ള ഒരു രീതി ആയിരുന്നു. എന്നാല്‍ ഇന്ന് അത്തരം സിനിമകള്‍ ഇല്ല’. അഭിരാമി വ്യക്തമാക്കി.
Post Your Comments