കോഴിക്കോട്: വെയിലും മഴയും കണക്കിലെടുക്കാതെ നമ്മുടെ നഗരങ്ങളിൽ കാവൽ നിൽക്കുന്ന പോലീസുകാരുടെ കഷ്ടതകളെക്കുറിച്ചും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.
ലോക്ക്ഡൗണില്‍ പിക്കറ്റ് പോസ്റ്റിലുണ്ടായ പോലീസുകാര്‍ക്ക് ഊണ് കഴിക്കാന്‍ പോയതിന് മെമ്മോ എന്ന വാർത്ത അത്തരത്തിൽ തിരിച്ചറിവ് ഇത് വരെ വന്നിട്ടില്ലാത്ത മേലധികാരികളുടേതാണ്. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ ചേവായൂര്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള പിക്കറ്റ് പോസ്റ്റിലുണ്ടായിരുന്ന മൂന്നു പോലീസുകാര്‍ക്കാണ് സിറ്റി പോലീസ് കമ്മീഷണര്‍ വിശദീകരണം ആവശ്യപ്പെട്ട് മെമ്മോ നല്‍കിയത്.
Also Read:പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനൊരുങ്ങി നേപ്പാൾ; ഓര്‍ഡിനന്‍സ് പുറത്തിറക്കി പ്രസിഡന്റ്
തിരക്ക് താരതമ്യേന കുറവായ ഉച്ച സമയത്ത് പിക്കറ്റ് പോസ്റ്റില്‍ നാലുപേരായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരില്‍ മൂന്നുപേര്‍ തൊട്ടടുത്തുള്ള ക്യാമ്പില്‍ ഭക്ഷണം കഴിക്കാനായി പോയി. പിക്കറ്റ് പോസ്റ്റില്‍ ഒരാളെ മാത്രം കണ്ടതോടെ കമ്മീഷണര്‍ വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.
അതേസമയം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായാണ് പോലീസുകാര്‍ പോയതെന്നും പൊതുവെ തിരക്കില്ലാത്തതിനാല്‍ വാഹന പരിശോധനയെ ബാധിച്ചിരുന്നില്ലെന്നുമാണ് പോലീസുകാര്‍ പറയുന്നത്. ഇക്കാര്യം വ്യക്തമായിട്ടും പോലീസുകാര്‍ക്കെതിരേ അച്ചടക്ക നടപടിയുടെ ഭാഗമായി മെമ്മോ നല്‍കിയതില്‍ പോലീസുകാര്‍ക്കിടയില്‍ അതൃപ്തിയുണ്ട്.
നിയമങ്ങൾ സംരക്ഷിക്കാനും സഹായിക്കാനും കൂടിയുള്ളതാണ്. നിയമവ്യവസ്ഥിതികളുടെ കാവൽക്കാർക്ക് തന്നെ ഈ ഗതിയാണെങ്കിൽ സാധാരണക്കാരന് എത്രത്തോളം അപകടമായിരിക്കും ഇത്.
Post Your Comments