
തിരുവനന്തപുരം : വെഞ്ഞാറമൂടില്‍ സഹോദരനെയും കാമുകിയെയുമടക്കം അഞ്ചുപേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അഫാനെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. വല്യുമ്മയെ കൊലപ്പെടുത്തിയ കേസില്‍ നെടുമങ്ങാട് കോടതിയാണ് അഫാനെ ചോദ്യം ചെയ്യലിനായി പാങ്ങോട് പോലീസിന് കൈമാറിയത്.
പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്ത ശേഷം നാളെ തെളിവെടുപ്പിന് കൊണ്ടുപോകും. ഇതിനുശേഷം വെഞ്ഞാറമൂട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കസ്റ്റഡിയില്‍ വാങ്ങും. പാങ്ങോട്ടെ കേസിന് പുറമെ വെഞ്ഞാറമൂട് പോലീസ് രജിസ്റ്റര്‍ ചെയ്ത കൊലക്കേസുകളിലും അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
Post Your Comments