ഹൈദരാബാദ്: രാജ്യമെങ്ങും കോവിഡ് വ്യാപനമാണ്. പല സംസ്ഥാനങ്ങളും ലോക് ഡൗൺ നടപ്പിലാക്കിയിരിക്കുകയാണ്. എന്നാൽ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിശ്വാസികള്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടി. ആന്ധ്രാപ്രദേശിലാണ് സംഭവം.
കൊറോണയ്ക്ക് കാരണം ദേവീ കോപമാണെന്നും അതിനാൽ ദേവിയെ പ്രീതിപ്പെടുത്താന്‍ എന്ന പേരില്‍ ക്ഷേത്രത്തില്‍ നടത്തിയ ചടങ്ങിലാണ് നാട്ടുകാര്‍ കൂട്ടത്തോടെ എത്തിയത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘാടകര്‍ക്കെതിരെ കേസെടുത്തു.
read also: മലപ്പുറത്ത് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് അനുസരിച്ച് രോഗവ്യാപനം കുറയുന്നില്ലെന്ന് മുഖ്യമന്ത്രി
കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഗോകുലമ്മ തളി ക്ഷേത്രത്തിലാണ് സംഭവം. കോവിഡ് രണ്ടാം തരംഗത്തില്‍ ഗ്രാമത്തിലെ നിരവധിപ്പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതിനു കാരണം ദേവിയുടെ കോപമാണെന്ന നാട്ടുകാരുടെ വിശ്വാസമാണ് ഇതിന് പിന്നിലെന്ന് എസ്പി നയീം അസിം പറയുന്നു. ലോക്ക്ഡൗണ്‍ പ്രാബല്യത്തിൽ ഇരിക്കുന്ന സാഹചര്യത്തിലാണ് ക്ഷേത്രത്തിലെ ആള്‍ക്കൂട്ടം. പലരും മാസ്‌ക് പോലും ധരിച്ചിട്ടില്ല. സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ തടിച്ചുകൂടി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Post Your Comments