KeralaLatest NewsNewsCrime

കേരളത്തിൽ നിന്നും മോഷണം പോയ ലോറികൾ തമിഴ്നാട്ടിൽ

പെരുമ്പാവൂർ: പെരുമ്പാവൂർ, കാലടി എന്നിവിടങ്ങളിൽ നിന്ന് മോഷണം പോയ ലോറികൾ തമിഴ്നാട്ടിലെ തെങ്കാശിയിൽ ആളൊഴിഞ്ഞ പ്രദേശത്തുനിന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നു. കാലടിയിലെ പേ ആൻഡ്​ പാർക്കിങ് മൈതാനത്ത് നിർത്തിയിട്ടിരുന്ന ലോറിയും പെരുമ്പാവൂർ വട്ടക്കാട്ടുപടിയിലെ വർക്േഷാപ്പിൽ പണി കഴിഞ്ഞ് നിർത്തിയിരുന്ന ലോറിയുമാണ് മോഷണം പോയത്. കാലടിയിൽനിന്ന്​ കാണാതായ ലോറിയുടെ ഉടമസ്ഥൻ എടപ്പാൾ സ്വദേശിയാണ്.

മൈസൂരിൽ നിന്ന്​ മൈദയുമായി മട്ടാഞ്ചേരിയിലേക്ക്​ വന്ന വാഹനം റിട്ടേൺ ലോഡിനുവേണ്ടിയാണ് കാലടിയിലെത്തിയത്. പനിയായി ഡ്രൈവർ വീട്ടിലേക്ക്​ പോയപ്പോഴാണ് മോഷണം നടന്നിരിക്കുന്നത്. കോട്ടയം സ്വദേശിയുടെ വാഹനമാണ് വട്ടക്കാട്ടുപടിയിലെ വർക്​ഷോപ്പിൽനിന്ന്​ കളവുപോയത്. ജീവനക്കാരന് അസുഖം ബാധിച്ചതിനെത്തുടർന്ന് വർക്േഷാപ് തുറക്കാറില്ലായിരുന്നു.

ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിൽ പ്രത്യേകസംഘം രുപവത്​കരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ്​ വാഹനം ചെങ്കോട്ട പൊലീസ് സ്​റ്റേഷൻ അതിർത്തിയിലെ വിജനപ്രദേശത്ത് നിന്നും കണ്ടെത്തിയത്.

ഇൻസ്പെക്ടർ രാഹുൽ രവീന്ദ്രൻ, സിവിൽ ​െപാലീസ് ഉദ്യോഗസ്ഥരായ സാബു, ഷിജോ പോൾ, പ്രജിത് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button