അച്ഛന്റെ മരണത്തിനു പിന്നാലെ ആശുപത്രി ജീവനക്കാർക്കെതിരെ നടി സംഭാവാന സേഠ്. അച്ഛന്റെ മരണത്തിനു കാരണം ആശുപത്രി ജീവനക്കാരാണെന്ന് നടി പറയുന്നു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥ കൊണ്ടാണ് അച്ഛന്‍ മരിച്ചതെന്നാണ് യുവതിയുടെ ആരോപണം. മെയ് 8ന് ആണ് സംഭാവനയുടെ പിതാവ് മരിച്ചത്. ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അച്ഛനോട് നഴ്സുമാർ അപമര്യാദയോട് കൂടി പെരുമാറിയെന്നാണ് നടി ആരോപിക്കുന്നത്.
ഓക്‌സിജന്‍ ലെവല്‍ 55 ആയപ്പോഴും നല്ലതാണ് കുഴപ്പമില്ലെന്ന് നഴ്സുമാർ പറഞ്ഞതായും നടി പറയുന്നു. പിതാവ് എസ്.കെ സേഠ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചു കൊണ്ടുള്ള വീഡിയോ പങ്കുവച്ചാണ് സംഭാവനയുടെ പോസ്റ്റ്. നഴ്‌സുമാര്‍ അപമര്യാദയായി പെരുമാറിയെന്നും വീഡിയോയില്‍ സംഭാവന പറയുന്നുണ്ട്.
സംഭാവനയുടെ കുറിപ്പ്:
എല്ലാ ഡോക്ടർമാരും ദൈവതുല്യരല്ല. വെള്ള കോട്ടുമിട്ട് അവരിൽ ചിലർ നമുക്ക് വേണ്ടപ്പെട്ടവരെ കൊല്ലുന്നു. ഈ വീഡിയോ റെക്കോർഡ് ചെയ്ത് 2 മണിക്കൂറിനുള്ളിൽ എന്റെ അച്ഛൻ മരണപ്പെട്ടു അല്ലെങ്കിൽ വൈദ്യശാസ്ത്രപരമായി കൊല്ലപ്പെട്ടു. അച്ഛനെ നഷ്ടപ്പെടുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയാണ്.
Also Read:കോവിഡ് ചികിത്സ: ഹോമിയോപ്പതി കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഡോക്ടര്‍മാര്‍
എന്റെ പിതാവ് പഠിപ്പിച്ചതു പോലെ ഇനി സത്യത്തിന് വേണ്ടി പോരാടാന്‍ ഒരുങ്ങുകയാണ്. ഈ പോരാട്ടത്തില്‍ പരാജയപ്പെട്ടാലും ഇല്ലെങ്കിലും പല വമ്പന്‍ സ്രാവുകളുടെയും ദൈവമെന്ന മുഖം മൂടി വലിച്ചു കീറും. അച്ഛന്റെ അന്തിമ ചടങ്ങുകള്‍ കഴിയാന്‍ കാത്തിരിക്കുകയാണ്. ഈ പോരാട്ടത്തില്‍ നിങ്ങളുടെ പിന്തുണയും വേണം. ഈ ദുഷ്‌ക്കര സമയത്ത് ആശുപത്രികളില്‍ പോകേണ്ടി വന്നവര്‍ക്ക് സമാനമായ അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ടാകുമെന്ന് അറിയാം. ഒരുമിച്ച് പോരാടാം.
View this post on Instagram
Post Your Comments