Latest NewsKeralaIndia

വിഡി സതീശനോട് സഹകരിക്കണമെന്ന് ഉമ്മന്‍ചാണ്ടിയോടും ചെന്നിത്തലയോടും സോണിയ ഗാന്ധി

ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും എതിര്‍പ്പ് തള്ളിയായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സതീശനെ തീരുമാനിച്ചത്.

ന്യൂഡൽഹി ∙ പുതിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി സഹകരിച്ചു പോകണമെന്നു കേരളത്തിലെ നേതാക്കളോടു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരോടു സോണിയ ഫോണില്‍ സംസാരിച്ചു. ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും എതിര്‍പ്പ് തള്ളിയായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സതീശനെ തീരുമാനിച്ചത്.

നിയമസഭാകക്ഷി യോഗത്തിലെ ഭൂരിപക്ഷത്തിനൊപ്പം പൊതുവികാരവും സതീശന് അനുകൂലമായി. തിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കുന്ന അശോക് ചവാന്‍ കമ്മിറ്റി റിപ്പോര്‍ട്ടു ലഭിച്ചാലുടന്‍ കെപിസിസി നേതൃത്വത്തിലും മാറ്റമുണ്ടാകും.അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തലമുറ മാറ്റമെന്ന ഒറ്റമൂലിയാണു സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിലൂടെ ഹൈക്കമാന്‍ഡ് പുറത്തെടുത്തത്.

ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്തു തുടരട്ടെയെന്ന് ഉമ്മന്‍ചാണ്ടി അവസാനനിമിഷംവരെ വാദിച്ചു. എന്നാല്‍ ഗ്രൂപ്പ് സമ്മര്‍ദം മറികടന്ന് സമീപകാലത്തെ ധീരമായ തീരുമാനം ഹൈക്കമാന്‍ഡ് കൈക്കൊള്ളുകയായിരുന്നു. പരാജയത്തിന്‍റെ പടുകുഴിയില്‍ വീണ പാര്‍ട്ടിക്കു പുത്തന്‍ ഉണര്‍വ് നല്‍കാന്‍ ഹൈക്കമാന്‍ഡിനു മുന്നിലുണ്ടായിരുന്നതു വി.ഡി.സതീശന്‍ എന്ന ഒറ്റപ്പേര് മാത്രമായിരുന്നു.ഭൂരിഭാഗം എംപിമാരും സതീശനെ പിന്തുണച്ചു. തുടക്കം മുതല്‍ സതീശന് അനുകൂലമായിനിന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്‍റെ നിലപാടും സ്വാധീനിച്ചു.

എ, െഎ ഗ്രൂപ്പുകളിലെ യുവ എംഎല്‍എമാരുടെ നിലപാടും നിര്‍ണായകമായി.  മല്ലികാര്‍ജുന്‍ ഖാര്‍ഗെ അധ്യക്ഷനായ നിരീക്ഷകസംഘം എംഎല്‍എമാരുടെ നിലപാട് അറിഞ്ഞശേഷം സതീശന് അനുകൂലമായ റിപ്പോര്‍ട്ടാണ് എഐസിസിക്കു നല്‍കിയത്. രാഹുല്‍ ഗാന്ധിയും പച്ചക്കൊടി കാട്ടി.  കേരളത്തിലെ തോല്‍വി ദേശീയ തലത്തില്‍തന്നെ വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചതിനാല്‍ ഗ്രൂപ്പ് നേതാക്കളുടെ സമ്മര്‍ദത്തെ അവഗണിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതമായി.

read also: ‘തീവ്രവാദബന്ധം കണ്ടെത്തി കൊല്ലത്ത് നിന്നും ഇന്റലിജന്‍സ് ഡിവൈഎസ്പിയെ സ്ഥലംമാറ്റി, പിരിച്ചുവിടാത്തതിനെതിരെ സന്ദീപ് വാര്യർ

പ്രതിപക്ഷ നേതാവായി ചെന്നിത്തല തുടര്‍ന്നാല്‍ മറ്റു സംസ്ഥാനങ്ങളിലും അതു കീഴ്‍വഴക്കമായി ചൂണ്ടിക്കാണിക്കപ്പെട്ടേക്കാം എന്ന വിലയിരുത്തലുമുണ്ടായി. പ്രതിപക്ഷ നേതൃമാറ്റത്തില്‍ മാത്രം അഴിച്ചുപണി ഒതുങ്ങില്ല. കെപിസിസി നേതൃത്വത്തിലും ഉടന്‍ മാറ്റമുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button