COVID 19KeralaLatest NewsNews

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മൂന്നരക്കിലോയോളം സ്വർണം പിടികൂടി. ഒരു കോടി 85 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്, സംഭവത്തിൽ വടകര സ്വദേശികളായ അബ്ദുൽ ശരീഫ്, നഷീദ് അലി എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

ഡിആർഐയും കസ്റ്റംസും ചേർന്നുള്ള സംയുക്ത പരിശോധനയിലാണ് സ്വർണം പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button