കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക വര്‍ദ്ധിപ്പിച്ച് ബ്ലാക്ക് ഫംഗസ് ബാധ. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരാൾ കൂടി മരിച്ചു. പാലക്കാട് സ്വദേശി ഹംസയാണ് മരിച്ചത്. 20 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ ഫംഗസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. രണ്ട് പേരാണ് കേരളത്തിൽ മരിച്ചിരിക്കുന്നത്.
Also Read:വീണ്ടും സ്വർണ വേട്ട; കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് 3334 ഗ്രാം സ്വർണം
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രം 10 പേര്‍ ചികിത്സയിലുണ്ട്. ബ്ലാക്ക് ഫംഗസിനുള്ള മരുന്നു ക്ഷാമം രൂക്ഷമായത് രോഗികളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തിരുവനന്തപുരത്തായിരുന്നു ആദ്യ മരണം സ്ഥിരീകരിച്ചത്. നേരത്തെ, ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അറുപത്തിരണ്ടുകാരന്റെ ഒരു കണ്ണ് നീക്കം ചെയ്തിരുന്നു. രോഗം ശരീരത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ശസ്ത്രക്രിയയിലൂടെ ഇദ്ദേഹത്തിന്റെ ഒരു കണ്ണ് നീക്കം ചെയ്യുകയായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ കഴിഞ്ഞ് മടങ്ങിയ തിരൂര്‍ സ്വദേശിയായ ഇയാള്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. ഫംഗസ് വ്യാപനം ഉണ്ടാകും എന്ന് കണ്ടെത്തി ഇടത് കണ്ണ് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചു.
പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകള്‍ മൂലമാണ് ഈ രോഗം പിടിപെടുന്നത്. ഇത് തലച്ചോറിനേയും കൺനിനേയുമാണ് പ്രധാനമായും ബാധിക്കുക. കാഴ്ച നഷ്ടത്തിനും പക്ഷാഘാതത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന രോഗമാണിത്.
Post Your Comments