KeralaLatest NewsNewsCrime

വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 12 പവൻ കവർന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടി പിടിയിൽ

തിരൂരങ്ങാടി: എആർ നഗറിലെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 12 പവൻ മോഷ്ടിച്ച സംഭവത്തിൽ 16-കാരി അറസ്റ്റിൽ. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയാണ് അറസ്റ്റിൽ ആയിരിക്കുന്ന പെൺകുട്ടി. കഴിഞ്ഞ മാസത്തിലാണ് എ ആർ നഗർ സ്വദേശിയായ അബ്ദുൽ ഹമീദിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മരുമകളുടെ 12 പവൻ ആഭരണങ്ങൾ മോഷണം പോയത്.

തുടർന്ന് തിരൂരങ്ങാടി പോലീസിൽ പരാതി നൽകുകയായിരുന്നു ഉണ്ടായത്. പരാതിയുടെ അടിസ്ഥാനത്തിൽ ഡി വൈ എസ്പി എംഐ ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് 16-കാരി അറസ്റ്റിൽ ആയത്. ഈ വീട്ടിൽ നേരത്തെ ജോലി ചെയ്തിരുന്ന ഊട്ടി സ്വദേശിനിയെ കേന്ദ്രീകരിച്ചും ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു ഉണ്ടായത്.

ഇതിനിടെയാണ് പരാതിക്കാരന്റെ വീട്ടിൽ നേരത്തെ ജോലി ചെയ്തിരുന്ന ഊട്ടി സ്വദേശിയായ യുവതിക്കൊപ്പം ഇടയ്ക്ക് വന്ന് പോയിരുന്ന 16-കാരിയാണ് സ്വർണം മോഷ്ടിച്ചതെന്ന് കണ്ടെത്തുകയുണ്ടായി. ഇവരുടെ താമസ സ്ഥലത്ത് വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 12 പവൻ സ്വർണാഭരണങ്ങളും പൊലീസ് കണ്ടെത്തുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button