Latest NewsNewsInternational

പലസ്തീന് ആശ്വാസമായി ഇസ്രയേലിന്റെ തീരുമാനം, പശ്ചിമേഷ്യ സമാധാനത്തിന്റെ പാതയിലേയ്ക്ക്

ഗാസ സിറ്റി: പശ്ചിമേഷ്യ സമാധാനത്തിന്റെ പാതയിലേയ്ക്ക് വരുന്നു. ഇസ്രയേല്‍ – പലസ്തീന്‍ ആക്രമണം അവസാനിപ്പിക്കാന്‍ ലക്ഷ്യമിടുന്ന വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു. 11 ദിവസത്തെ ഏറ്റുമുട്ടലിന് ശേഷം വെളളിയാഴ്ച പുലര്‍ച്ചെ മുതലാണ് വെടിനിര്‍ത്തല്‍ പ്രബലത്തില്‍ വന്നത്.

Read Also : ‘ഇസ്രയേല്‍ സ്ത്രീകളെയും കുട്ടികളെയും പീഢിപ്പിക്കുന്നു’; ഉടന്‍ ജിഹാദ് പ്രഖ്യാപിക്കണമെന്ന് പാകിസ്ഥാന്‍

അതെസമയം ‘വെടിനിര്‍ത്തല്‍ ‘നിലവില്‍ വന്ന ഉടന്‍ തന്നെ ഗാസയില്‍ പലസ്തീനികള്‍ നിരത്തുകളിലിറങ്ങി ആഘോഷ പ്രകടനങ്ങള്‍ നടത്തി. വാഹനങ്ങള്‍ ഹോണ്‍ മുഴക്കുകയും പള്ളികളില്‍ നിന്ന് ചെറുത്ത് നില്‍പ്പിന്റെ വിജയമെന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു .

എന്നാല്‍ വ്യാഴാഴ്ചയും ഗാസാ നഗരത്തിനുമേല്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരുന്നു . 65 കുട്ടികളുള്‍പ്പെടെ 230 പലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 1710 പേര്‍ക്ക് പരിക്കുമേറ്റു. കൊല്ലപ്പെട്ടവരില്‍ 20 ഹമാസ് പ്രവര്‍ത്തകരേ ഉള്ളൂവെന്നാണ് പലസ്തീന്‍ വെളിപ്പെടുത്തുന്നത് . എന്നാല്‍, ഭൂരിഭാഗവും ഹമാസ് പ്രവര്‍ത്തകരാണെന്നാണ് ഇസ്രയേലിന്റെ പക്ഷം. ഹമാസിന്റെ റോക്കറ്റാക്രമണങ്ങളില്‍ രണ്ടു കുട്ടികളും ഒരു സൈനികനുമടക്കം പത്തുപേരാണ് ഇസ്രയേലില്‍ കൊല്ലപ്പെട്ടത്. ഹമാസ് ഭീകരര്‍ക്കെതിരെയുള്ള സൈനിക നടപടി നീണ്ടകാലം തുടരേണ്ടത് അത്യാവശ്യമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിപ്രായപ്പെട്ടിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button