KeralaLatest NewsNews

ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസ്

ഇടുക്കി: പലസ്തീൻ ആക്രമണത്തിൽ ഇസ്രായേയിൽ വച്ച് കൊല്ലപ്പെട്ട സൗമ്യയുടെ സൗമ്യയുടെ ഭര്‍ത്താവിനെതിരെ കേസ്.
ഡോക്ടറെ മര്‍ദ്ദിച്ചെന്ന പരാതിയിലലാണ് കേസ്. ഇടുക്കി ചേലച്ചോട്ടിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് പരാതി നല്‍കിയത്. സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ്‌, സഹോദരന്‍ സജി, സൗമ്യയുടെ സഹോദരന്‍ സജേഷ് എന്നിവര്‍ക്കെതിരെ കഞ്ഞിക്കുഴി പൊലീസ് കേസെടുത്ത്.

Also Read:‘മെഡിക്കല്‍ കോളേജില്‍ മാത്രം 70 പേരുടെ കൂട്ടമരണം’; വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് സന്ദീപ് വാര്യർ

ആശുപത്രിയില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവമെന്നാണ് ആരോപണം. ചേലച്ചോട് സിഎസ്‌ഐ ആശുപത്രിയിലെ ഡോക്ടര്‍ അനൂപിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ ഡോക്ടര്‍ അനൂപ് തങ്കമണിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം ഡോക്ടര്‍ അപമര്യദയായി പെരുമാറിയത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് സന്തോഷിന്റെയും കുടുംബത്തിന്റെയും വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button