Latest NewsNewsInternational

ഇസ്രയേലിന് എതിരെ നടന്നത് ഭീകരവാദം, ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തില്‍ ഇസ്രയേലിന് ഉറച്ച പിന്തുണ: അമേരിക്ക

ന്യൂയോര്‍ക്ക്: ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തില്‍ ഇസ്രയേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേലിന് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ സംഭാഷണത്തില്‍ പറഞ്ഞു. ഇസ്രയേലിനെതിരെ നടന്നത് ഭീകരവാദമാണെന്നും ബൈഡന്‍ പ്രസ്താവിച്ചു.

Read Also: പശ്ചിമേഷ്യയില്‍ അശാന്തി പടര്‍ത്തിയ ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നില്‍ ഇറാന്‍, വെളിപ്പെടുത്തലുമായി ഹമാസ്

ഹമാസ് ഇസ്രയേലിനുള്ളില്‍ കടന്ന് ആക്രമണം തുടങ്ങിയതോടെയാണ് പശ്ചിമേഷ്യയില്‍ അശാന്തി പടര്‍ത്തിയ യുദ്ധത്തിന് ആരംഭമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യന്ത്രത്തോക്കുകളുമായി ഇസ്രയേലിലേയ്ക്ക് നുഴഞ്ഞു കയറിയ ഹമാസ് സംഘം 40 പേരെ കൊലപ്പെടുത്തുകയായിരുന്നു. 750 പേര്‍ക്ക് പരിക്കേറ്റു. അയ്യായിരം റോക്കറ്റുകളാണ് ഇസ്രയേലിന് നേരെ തൊടുത്തത്. യുദ്ധം പ്രഖ്യാപിച്ച ഇസ്രയേല്‍ ഗാസയില്‍ പ്രത്യാക്രമണം തുടങ്ങി. ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 200 ലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button