Latest NewsIndiaNews

ആര്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ നടത്തിവന്ന രക്തദാന ക്യാമ്പ് തല്ലിത്തകര്‍ത്ത് കര്‍ഷക സമരക്കാര്‍

ന്യൂഡല്‍ഹി: ആര്‍.എസ്.എസിന്റെ ആഭിമുഖ്യത്തില്‍ നടത്തിവന്ന രക്തദാന ക്യാമ്പ് അലങ്കോലപ്പെടുത്തി കര്‍ഷക ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍. കീര്‍ത്തി കിസാന്‍ മോര്‍ച്ച, സംയുക്ത കിസാന്‍ മോര്‍ച്ച എന്നീ കര്‍ഷക സംഘടനകളാണ് പഞ്ചാബിലെ റോപാര്‍ ജില്ലയിലെ ക്യാമ്പിലെത്തി നാശം വിതച്ചത്.’

Read Also : നമോ കിച്ചനുമായി മാതൃകയായി ബിജെപി : പാചകത്തിനായി നൂറോളം പ്രവർത്തകർ

ക്യാമ്പ് അലങ്കോലപ്പെടുത്താന്‍ കര്‍ഷകര്‍ എത്തുമെന്നറിഞ്ഞ് വന്‍ പൊലീസ് സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നത്. എന്നാല്‍ ഇവരെ കാഴ്ചക്കാരാക്കി മുന്നൂറോളം വരുന്ന കര്‍ഷകര്‍ രക്തദാന ക്യാമ്പിന്റെ വേദിയിലെത്തി പരിപാടി തടസപ്പെടുത്തുകയായിരുന്നു. വിവാദമായ കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കാതെ ബിജെപിയെയും ആര്‍.എസ്.എസിനെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു

ക്യാമ്പ് ആരംഭിച്ചതോടെ കര്‍ഷകര്‍ ബാരിക്കേഡുകള്‍ ചാടിക്കടന്ന് അകത്ത് കയറി സ്ഥലത്ത് വലിയ നാശനഷ്ടമുണ്ടാക്കുകയായിരുന്നു. കഴിഞ്ഞ ആറ് മാസമായി ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം ചെയ്യുകയാണ്. റിപബ്‌ളിക് ദിനത്തിലെ സംഭവങ്ങള്‍ക്ക് ശേഷം സമരരീതിയില്‍ കര്‍ഷകര്‍ മാറ്റം വരുത്തിയിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button