Latest NewsCricketNewsSports

ഏത് ടീമിനെയും പരാജയപ്പെടുത്തുവാനുള്ള കരുത്ത് ഇന്ത്യക്കുണ്ട്: പൂജാര

ഇന്ത്യയ്ക്ക് ഏത് ടീമിനെയും പരാജയപ്പെടുത്തുവാനുള്ള കരുത്തുണ്ടെന്ന് ഇന്ത്യയുടെ ടെസ്റ്റ് താരം ചേതേശ്വർ പൂജാര. ന്യൂസിലന്റിനെതിരായ ഫൈനൽ രണ്ട് മികച്ച ടീമുകൾ തമ്മിലുള്ള പോരാട്ടമാണെന്നും ഒപ്പത്തിനൊപ്പം നിൽക്കുന്ന ഒരു മത്സരമാണ് പ്രതീക്ഷിക്കുന്നതെന്നും പൂജാര പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ത്യയുടെ രണ്ട് വർഷത്തെ മികച്ച യാത്രയുടെ അവസാന ലെവലാണെന്നും ഫൈനലിന് യോഗ്യത നേടിയത് ഇന്ത്യ മികച്ച ക്രിക്കറ്റ് കളിച്ചതിനാലാണെന്നും പൂജാര കൂട്ടിച്ചേർത്തു.

ന്യൂസിലന്റിനോട് അവരുടെ നാട്ടിൽ പരമ്പര തോറ്റത് ഈ ഫൈനലിനെ ബാധിക്കില്ലെന്നും ഇത് ന്യൂട്രൽ വേദിയിലാണെന്നത് പരിഗണിക്കേണ്ടതുണ്ടെന്നും ആർക്കും ഹോം അഡ്വാൻറ്റേജ് ഇല്ലെന്നും പൂജാര കൂട്ടിച്ചേർത്തു.

അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാന്റ് ഇന്ത്യയെ തകർത്തെറിയുമെന്ന് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ പറഞ്ഞു. ഡ്യൂക്ക്ബോളിൽ കൂടുതൽ കളിച്ചതിന്റെ അനുഭവസമ്പത്ത് ന്യൂസിലാന്റിന് ഗുണം ചെയ്യുമെന്നും അനായാസം വിജയം കിവികൾ നേടുമെന്നും വോൺ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button