
വനിതാ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാർ ബിസിസിഐ പ്രഖ്യാപിച്ചു. 19 താരങ്ങൾക്കാണ് വാർഷിക കരാർ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 22 ആയിരുന്നു. ഈ വർഷം ഒക്ടോബർ മുതൽ സെപ്തംബർ വരെയാണ് കരാർ. എ കാറ്റഗറിയിലെ കളിക്കാർക്ക് 50 ലക്ഷം രൂപയും ബി കാറ്റഗറിയിലെ കളിക്കാർക്ക് 30 ലക്ഷം രൂപയും സിയിൽ 10 ലക്ഷം രൂപയുമാണ് വാർഷിക പ്രതിഫലം.
സ്‌മൃതി മന്ദനാ, ഹർമൻ പ്രീത്, പൂനം യാദവ് എന്നിവർക്കാണ് എ കാറ്റഗറിയിലെ വാർഷിക കരാർ. ഷഫാലി വർമയെ സിയിൽ നിന്നും ബിയിലേക്ക് ഉയർത്തിയിട്ടുണ്ട്. പൂനവും രാജേശ്വരിയും സിയിൽ നിന്നും ബിയിൽ ഇടം പിടിച്ചിട്ടുണ്ട്. വേദ കൃഷ്ണമൂർത്തി, ഏക്താ, അനൂജ്. ഡി ഹേമലത എന്നിവരെയാണ് കരാറിൽ നിന്നും ഒഴിവാക്കിയത്. അതേസമയം ഇംഗ്ലണ്ട് പര്യടനത്തിലുള്ള തയ്യറെടുപ്പിലാണ് വനിതാ ക്രിക്കറ്റ് താരങ്ങൾ.
Post Your Comments