KeralaLatest NewsNews

അശ്വതിയുടെ മറുപടി ഇങ്ങനെ ആയിരുന്നേൽ ‘ലവൾ പോക്ക് കേസ്’ എന്നാകും പ്രതികരണം; ഇരട്ടത്താപ്പ് തുറന്നുകാട്ടി ഒരു കുറിപ്പ്

അതാണ് ഞങ്ങളുടെ സമൂഹം സ്ത്രീകൾക്ക് മുന്നിൽ കാട്ടുന്ന ഇരട്ടതാപ്പ്

കോട്ടയം : തന്റെ ചിത്രത്തിന് അശ്ലീല സന്ദേശമയച്ച വ്യക്തിക്ക് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് നല്‍കിയ മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. താരത്തിന് നിരവധിപേർ പിന്തുണയുമായി എത്തി. അശ്വതിയുടെ സരസവും കൃത്യവുമായ മറുപടിയെ ആഘോഷമാക്കുന്ന മലയാളിയുടെ ഇരട്ടത്താപ്പിനെ കുറിച്ചു തുറന്നെഴുതുകയാണ് ആദര്‍ശ് എച്ച് എസ്. മാതൃത്വത്തിന്റെ ചട്ടക്കൂടിനു പുറത്തു നിന്നാണ് അശ്വതി മറുപടി നല്‍കിയിരുന്നതെങ്കില്‍ കയ്യടിച്ചവര്‍ തന്നെ കല്ലെറിയുമായിരുന്നുവെന്ന് ആദര്‍ശ് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിക്കുന്നു.

പൂർണ്ണ രൂപം

ഒരു പെൺകുട്ടിയിടുന്ന ചിത്രത്തിന് കീഴിൽ വന്നിട്ട് അവളുടെ ശരീരത്തെ Objectify ചെയ്യുന്ന രീതിയിൽ abusive ആയൊരു കമന്റ് ഇടാൻ അയാൾക്ക് ധൈര്യം നൽകുന്നത് നൂറ്റാണ്ടുകളായി നമ്മുടെ സമൂഹം നിലനിർത്തി പോരുന്ന patriarchal ചിന്താഗതികളാണ്.

അശ്വതി അതിനോട് പ്രതികരിച്ച രീതി പക്വത നിറഞ്ഞതാണ്.ഏതൊരു വിഷയത്തിലും പ്രതികരിക്കാൻ ഒന്നിലധികം വഴികളുണ്ടാകും. ഒരു വ്യക്തി എന്ന നിലയിൽ അശ്വതി പ്രതികരിച്ച വ്യക്തിപരമായ രീതി ശരിയാണ്.

read also: കോവിഡ് കേസുകള്‍ കുറഞ്ഞാലും പ്രതിരോധ മാര്‍ഗങ്ങള്‍ ദുര്‍ബലമാകരുത് ; പ്രധാനമന്ത്രി

അശ്വതിയുടേത് ഒന്നാമത്തെ പ്രതികരണ രീതി ആണെങ്കിൽ രണ്ടാമത്തേത്
“അതേ എന്റെ മുല സൂപ്പറാണ്. അതിനിപ്പോ എന്താണ്?” എന്ന ലളിതമായ ചോദ്യമാണ്.

അതായത് ഇത്തരത്തിലുള്ള ഞരമ്പന്മാരെ മാതൃത്വത്തിന്റെ ചട്ടക്കൂടിനു പുറത്ത് നിന്നും നേരിടാൻ കഴിയും.Breast ന് biologically ഒരു mammary gland എന്ന സ്വഭാവമുണ്ടെങ്കിലും അതിനു സമാന രീതിയിൽ ലൈംഗീകപരമായ ഉപയോഗങ്ങളും ഉണ്ട്. പക്ഷേ അങ്ങനെയൊരു രീതിയിൽ മറുപടി നൽകിയിരുന്നെങ്കിൽ ഇന്ന് ആ reply ആഘോഷമാക്കിയവരിൽ ഭൂരിഭാഗവും ലവൾ പോക്ക് കേസ് ആണ് എന്ന മട്ടിൽ പ്രതികരിച്ചേനെ…ലവനും അവളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് എന്നൊക്കെ വച്ചു കാച്ചിയേനെ…

അതാണ് ഞങ്ങളുടെ patriarchal സമൂഹം സ്ത്രീകൾക്ക് മുന്നിൽ കാട്ടുന്ന ഇരട്ടതാപ്പ്. നീയൊക്കെ എറിപോയാൽ മാതൃത്വം വരെ പറഞ്ഞു ഞരമ്പന്മാരെ നേരിട്ടോ, മുലകളുടെ sexual വശത്തെ കുറിച്ചൊന്നും സംസാരിക്കേണ്ട എന്നൊരു ലൈൻ ആണ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button