COVID 19Latest NewsNewsIndia

കോവിഡ് കേസുകള്‍ കുറഞ്ഞാലും പ്രതിരോധ മാര്‍ഗങ്ങള്‍ ദുര്‍ബലമാകരുത് ; പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കോവിഡിനെ നേരിടാന്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് പ്രതിരോധം ദുര്‍ബലമാകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജില്ലാ മജിസ്ട്രേറ്റുമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

രാജ്യത്ത് കോവിഡ് പരിശോധനയും സാമൂഹിക അകലവും കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വാക്‌സിന്‍ പാഴാക്കുന്നത് അവസാനിപ്പിക്കാനാകണം.മൂക്കിലൂടെയുള്ള സ്രവത്തിലൂടെയും ഉമിനീരിലൂടെയുമെല്ലാമാണ് പ്രാഥമികമായി വൈറസ് പടരുന്നതെന്നും വായുവിലൂടെ സൂക്ഷ്‌മകണികകളായി വൈറസിന് പത്ത് മീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

Read Also : രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ; സെൻട്രൽ സ്റ്റേഡിയത്തിൽ 54 ഗായകരും സംഗീതജ്ഞരും അണിചേരുന്ന സംഗീത വിരുന്ന്

അതേസമയം, മുഖ്യമന്ത്രിമാരെ യോഗത്തില്‍ സംസാരിക്കാന്‍ അനുവദിക്കാതെ അവഹേളിച്ചുവെന്ന് മമത ബാനര്‍ജി വിമര്‍ശിച്ചു. വീടും ഓഫീസും കഴിയാവുന്നത്ര തുറന്നിട്ട് വെന്‍റിലേഷന്‍ ഉറപ്പാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുതുതായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. അടച്ചിട്ട മുറിയില്‍ എ സി പ്രവര്‍ത്തിപ്പിക്കുന്നത് വൈറസ് അതിവേഗം പകരുന്നതിന് കാരണമാക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button