ഭോപ്പാൽ: മാസ്ക് ധരിക്കാത്തതിന് സ്ത്രീയ്ക്ക് നേരെ പോലീസിന്റെ ക്രൂരമർദ്ദനം. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. മാസ്ക് ധരിക്കാത്തതിന് നടുറോഡിൽ വെച്ച് സ്വന്തം മകളുടെ മുന്നിൽ വെച്ചാണ് പോലീസ് ഉദ്യോഗസ്ഥർ സ്ത്രീയെ മർദ്ദിച്ചത്.
Read Also: ഹമാസുകള്‍ക്കൊപ്പം ചേര്‍ന്ന് മിസൈല്‍ ആക്രമണം നടത്തിയ ലെബനനെതിരെ ശക്തമായ തിരിച്ചടിയുമായി ഇസ്രയേല്‍
കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോയ സ്ത്രീയെയാണ് പോലീസ് മർദ്ദിച്ചതും റോഡിലൂടെ വലിച്ചിഴച്ചതും. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ത്രീയെ പോലീസ് ഉദ്യോഗസ്ഥർ മർദ്ദിക്കുന്നതും അവർ കുതറിയോടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പല തവണ സ്ത്രീ റോഡിൽ വീഴുകയും എഴുന്നേൽക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ സ്ത്രീയെ വാഹനത്തിൽ കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ വാഹനത്തിൽ കയറാൻ അവർ വിസമ്മതിച്ചു. ഇതിന് കഴിയാതെ വന്നതോടെ പോലീസ് ഉദ്യോഗസ്ഥ റോഡിലിരുന്ന സ്ത്രീയുടെ തലമുടിയിൽ പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്തു. സംഭവത്തിൽ പോലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Post Your Comments