Latest NewsFootballNewsSports

കിവീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സംഘത്തെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഐപിഎല്ലിൽ പങ്കെടുത്ത ഇംഗ്ലണ്ട് താരങ്ങൾ തങ്ങളുടെ ക്വാറന്റീൻ കാലം പൂർത്തിയാക്കിയെങ്കിലും വിശ്രമം നൽകുവാൻ ഇംഗ്ലീഷ് ക്രിക്ക്ടെ ബോർഡ് തീരുമാനിച്ചു. ജോണി ബെയർ‌സ്റ്റോ, ജോസ് ബട്ലർ, ക്രിസ് വോക്സ്, മോയിൻ അലി, സാം കറൻ എന്നീ താരങ്ങൾക്കാണ് ബോർഡ് വിശ്രമം അനുവദിച്ചിരിക്കുന്നത്.

അതേസമയം ഗ്ലൗസ്റ്ററിന്റെ വിക്കറ്റ് കീപ്പർ ജെയിംസ് ബ്രെസിയും സസെക്സ് പേസർ ഒല്ലി റോബിൻസണിനും ടീമിൽ സ്ഥാനം ലഭിച്ചിട്ടുണ്ട്. ജോ റൂട്ട് (നായകൻ), ജെയിംസ് ആൻഡേഴ്സൺ, ജെയിംസ് ബ്രേസി, സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, സാക്ക് ക്രാളി, ബെൻ ഫോക്സ്, ഡാൻ ലോറൻസ്, ജാക്ക് ലീച്ച്, ക്രെയ്ഗ് ഓവർട്ടൺ, ഒല്ലി പോപ്പ്, ഒല്ലി റോബിൻസൺ, ഡോം സിബ്ലി, ഒല്ലി സ്റ്റോൺ, മാർക്ക് വുഡ് എന്നിവരാണ് ടീമിൽ ഇടം നേടിയ താരങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button